Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2017 5:59 PM IST Updated On
date_range 26 April 2017 5:59 PM ISTതീര സംരക്ഷണ സേന നടത്തിയ മോക്ഡ്രിൽ വിജയം
text_fieldsbookmark_border
കൊല്ലം/ചവറ: ചവറയിലെ ഐ.ആർ.ഇ ഉൾപ്പെടെ കൊല്ലത്തെ മൂന്ന് തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെത്തിയ ‘തീവ്രവാദികളെ’ കോസ്റ്റൽ പൊലീസ് ‘കീഴടക്കി’. ജാഗ്രതയോടെ തീരത്ത് കാവൽ നിന്ന പൊലീസ് നീണ്ടകര ഹാർബർ, കൊല്ലം വാടി എന്നിവിടങ്ങളിൽനിന്ന് രാവിലെയാണ് ‘തീവ്രവാദികളെ’ പിടികൂടിയത്. ഐ.ആർ.ഇക്ക് പുറമെ നീണ്ടകര ഹാർബർ, തങ്കശ്ശേരി വിളക്കുമാടം എന്നിവിടങ്ങളായിരുന്നു തീവ്രവാദികൾ ലക്ഷ്യമിട്ടത്. തീരസുരക്ഷാ സേനയാണ് തീരസുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായി ‘തീവ്രവാദി നുഴഞ്ഞുകയറ്റ’ മോക്ഡ്രിൽ ഒരുക്കിയത്. മോക്ഡ്രില്ലിനോടനുബന്ധിച്ച് കോസ്റ്റൽ സി.ഐ ടി. അനിൽകുമാറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിെൻറ സുരക്ഷ നിരീക്ഷണത്തിലായിരുന്നു രാവിലെ ആറുമുതൽ കൊല്ലം തീരം. നീണ്ടകര ഹാർബറിലേക്ക് പ്രവേശിക്കുന്ന മത്സ്യബന്ധന ബോട്ടുകൾ പരിശോധിക്കുന്നതിനിടെയാണ് രണ്ടുപേർ പിടിയിലായത്. തങ്കശ്ശേരി വിളക്കുമാടത്തിൽനിന്ന് അഞ്ച് നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിൽ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയാണ് ഇരുവരും മത്സ്യബന്ധന വള്ളത്തിൽ കയറിയത്. പൊലീസിെൻറ പിടിയിലാകാതെ ഇവർ മൂവരും ലക്ഷ്യ കേന്ദ്രങ്ങളിൽ എത്തിയിരുന്നെങ്കിൽ കൊല്ലം തീരത്തെ സുരക്ഷ ക്രമീകരണങ്ങൾ ദുർബലമെന്ന വിലയിരുത്തലുണ്ടാകുമായിരുന്നു. എന്നാൽ, ‘തീരം സുരക്ഷിതമാണ്’ എന്ന് ഉറപ്പാക്കുന്നതായിരുന്നു ചൊവ്വാഴ്ചത്തെ മോക്ഡ്രിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story