Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2017 5:59 PM IST Updated On
date_range 26 April 2017 5:59 PM ISTപുനലൂർ പട്ടണത്തിലെ ഗതാഗതക്കുരുക്ക് മുറുകുന്നു
text_fieldsbookmark_border
പുനലൂർ: ട്രാഫിക് പരിഷ്കരണസമിതി നിർജീവമായതോടെ പുനലൂർ ടൗണിലെ വാഹനത്തിരക്കും ഗതാഗതസ്തംഭനവും സങ്കീർണമാകുന്നു. മിക്ക ദിവസങ്ങളിലും ടൗണിലെത്തുന്ന വാഹനങ്ങൾ യാഥാസമയം ലക്ഷ്യത്തിലെത്താതെ കാത്തുകിടക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞദിവസം രാവിലെ തുടങ്ങിയ ഗതാഗതക്കുരുക്ക് ഉച്ചവരെ നീണ്ടു. ആശുപത്രികളിൽ രോഗികളുമായി എത്തുന്നവരും അടിയന്തര യാത്രക്ക് ഇറങ്ങുന്നവരുമാണ് ഏറെ വലയുന്നത്. പ്രധാന ജങ്ഷനുകളിലും ടൗണിലും വാഹനനിയന്ത്രണം പൊലീസിൽ നിന്ന് ഹോംഗാർഡുകളെ ഏൽപിച്ചതോടെ എല്ലാ നിയന്ത്രണങ്ങളും താളംതെറ്റുകയാണ്. ഇവരുടെ അഭാവത്തിൽ ഓട്ടോ, ടാക്സി ഡ്രൈവർമാരാണ് പലപ്പോഴും വാഹനങ്ങൾ നിയന്ത്രിക്കുന്നത്.വാഹനങ്ങൾ നിർത്തിയിടുന്നതിന് മുമ്പുണ്ടായിരുന്ന നിയന്ത്രണങ്ങൾ ഇല്ലാതായി. ടൗണിലെ ഇടുങ്ങിയ റോഡുകൾ പരിഗണിക്കാതെ ഇരു വശത്തും ഇരുചക്രവാഹനങ്ങളും സ്വകാര്യകാറുകളും നിയന്ത്രണമില്ലാതെ നിർത്തിയിടുന്നതാണ് കുരുക്കിന് പ്രധാനമായും ഇടയാക്കുന്നത്. ടൗണിലുള്ള കല്യാണമണ്ഡപങ്ങൾക്ക് പ്രത്യേകിച്ച് പാർക്കിങ് സംവിധാനം ഇല്ലാത്തതും അധികൃതരെയടക്കം കുഴക്കുന്നു. ഈ ഹാളുകളിൽ വിവാഹത്തിന് ആളിനെ എത്തിക്കുന്ന വാഹനങ്ങൾ ഒരു നിയന്ത്രണവും പാലിക്കാതെയാണ് വശങ്ങളിൽ നിർത്തിയിടുന്നതും ആളുകളെ കയറ്റിയിറക്കുന്നതും. മൊത്തവ്യാപാരകേന്ദ്രങ്ങളിൽ സാധനങ്ങൾ ഇറക്കുന്നതിന് രാവിലെ പത്തിനും വൈകീട്ട് ആറിനും ഇടയിലുള്ള സമയത്ത് പാടിെല്ലന്ന നിബന്ധനയും ആരും പാലിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story