Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയു​വാ​വി​നെ...

യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​െ​ച്ച​ന്ന്​​ പ​രാ​തി

text_fields
bookmark_border
ഇരവിപുരം: വീടിന് സമീപത്തെ ഗേറ്റിൽ പെയിൻറടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സംഘടിച്ചെത്തിയവർ യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ചതായി പരാതി. ആക്രമണ വിവരം പൊലീസിനെ അറിയിച്ചിട്ടും കേസ് എടുക്കാൻ പൊലീസ് തയാറാകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. പോളയത്തോട് പഴയ കച്ചേരിക്ക് സമീപം ബി.ആർ.എൻ 169 ആലുംമൂട് ഹൗസിൽ ബൈജു (43) വിനാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 11.30 ഒാടെയാണ് മാരകായുധങ്ങളുമായെത്തിയ സംഘം ഇയാളെ ആക്രമിച്ചത്. മുഖത്തും കൈക്കും പരിക്കേറ്റ ഇയാൾ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം സംബന്ധിച്ച് ഇരവിപുരം സി.ഐക്കും ഇരവിപുരം പൊലീസ് സ്റ്റേഷനിലും പരാതി നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് തയാറായില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story