Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇ​ടം പ​ദ്ധ​തി...

ഇ​ടം പ​ദ്ധ​തി സം​സ്​​ഥാ​ന​ത്തി​ന് മാ​തൃ​ക –മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ

text_fields
bookmark_border
കൊട്ടിയം: എല്ലാവരെയും ഉൾക്കൊള്ളുന്ന വികസന കാഴ്ചപ്പാടാണ് കുണ്ടറ മണ്ഡലത്തിൽ നടപ്പാക്കുന്ന ഇടം പദ്ധതിക്കുള്ളതെന്നും പദ്ധതി സംസ്ഥാനത്തിനും ജില്ലക്കും മാതൃകയാണെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ . ഇടം പദ്ധതിയുടെ ഭാഗമായി കേരള സർവകലാശാലയുടെ ഇൻറർ യൂനിവേഴ്സിറ്റി ഫോർ നാചുറൽ റിസോഴ്സ് മാനേജ്മെൻറിെൻറ സഹായത്തോടെ മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ച പ്രകൃതി വിഭവ പരിപാലന പഠന കേന്ദ്രത്തിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. നാട്ടിലെ മുഴുവൻ ജനങ്ങൾക്കും മിനിമം ജീവിത സൗകര്യത്തോടു കൂടി ജീവിക്കാൻ കഴിയാവുന്ന അവസ്ഥ ഉറപ്പാക്കിയാലേ യഥാർഥ വികസനം സാധ്യമാകുകയുള്ളൂ. കാൽ നൂറ്റാണ്ടിനെ കണ്ടുകൊണ്ടാണ് കുണ്ടറ മണ്ഡലത്തിൽ ഇടം പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജീവ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനകീയ ജലസംരക്ഷണ ബോധവത്കരണ പരിപാടി കേരള സർവകലാശാല േപ്രാ. വൈസ് ചാൻസലർ ഡോ. വീരമണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഡോ. രാജേഷ് രഘുനാഥ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലയിലെ എക്സലൻസ് അവാർഡ് നേടിയ ഗ്രാമവികസന വകുപ്പിലെ വിവിധ തസ്തികയിലുള്ള ജീവനക്കാരെ ആദരിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സന്തോഷ് ഇടം ലോഗോയുടെ പ്രകാശനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എസ്. നാസറുദീൻ, ആശാചന്ദ്രൻ, വിനിതകുമാരി, സുജാതാ മോഹൻ, എൽ. അനിൽ, കെ. ബാബുരാജൻ, സ്റ്റാൻസി യേശുദാസൻ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു. വി. സുദേശൻ സ്വാഗതവും എൻ. തങ്കപ്പൻ ആചാരി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story