Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപെ​ട്ടി​ക്ക​ട...

പെ​ട്ടി​ക്ക​ട തീ​വെ​ച്ചു​ന​ശി​പ്പി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
കൊട്ടിയം: മൈലക്കാട്ട് റോഡരികിലെ പെട്ടിക്കട തീവെച്ചുനശിപ്പിച്ച കേസിലെ പ്രതിയെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. മൈലക്കാട് ഗീതു നിലയത്തിൽ മലക്കറി രാജു എന്ന രാജീവനാണ് (56)പിടിയിലായത്. മൈലക്കാട് തുലവിളക്ഷേത്രത്തിന് സമീപം നടയിൽ വടക്കതിൽ ചന്ദ്രചൂഡൻനായരുടെ കടയാണ് നശിപ്പിച്ചത്. മദ്യപിക്കാൻ സൗകര്യം നൽകാത്തതിലും സാധനങ്ങളും പണവും കടം കൊടുക്കാത്തതിനാലുമാണ് കട കത്തിച്ചത്. വീട്ടുകാരുമായി പിണങ്ങി തെരുവുനായ്ക്കൾക്കൊപ്പം കഴിഞ്ഞിരുന്ന ഇയാൾ നായ്ക്കളെ ഉപയോഗിച്ച് നാട്ടുകാരെ വിരട്ടുക പതിവായിരുന്നു. കട കത്തിച്ചത് ഇയാളാണെന്ന വിവരം ലഭിച്ചതറിഞ്ഞ് താമസസ്ഥലത്ത് പിടികൂടാനെത്തിയ പൊലീസ്സംഘത്തിനുനേരെ നായ്ക്കളെ വിട്ടു. എന്നാൽ, വിദഗ്ധമായി കൊട്ടിയം പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കൊട്ടിയം എസ്.ഐ രതീഷ്, സി.പി.ഒമാരായ അജയൻ, ഷൂജ, കലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story