Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതാലൂക്ക് ആശുപത്രിയിലെ ...

താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് തുരുമ്പെടുത്ത് നശിച്ചു

text_fields
bookmark_border
പുനലൂര്‍: താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് തുരുമ്പെടുത്ത് നശിച്ചു. കേരള ഹെല്‍ത്ത് സര്‍വിസില്‍നിന്ന് ആശുപത്രിക്ക് ആദ്യം നല്‍കിയ ആബുംലന്‍സാണിത്. ഏറെക്കാലം ആദിവാസികളടക്കം നിര്‍ധനര്‍ക്ക് ആംബുലന്‍സ് വളരെ ഉപകാരമായിരുന്നു. മെഡിക്കള്‍ ക്യാമ്പുകള്‍ക്കും പരിപാടികള്‍ക്കുമെല്ലാം ജീവനക്കാര്‍ ഈ വാഹനമാണ് ഉപയോഗിച്ചിരുന്നത്. അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ഓടിക്കാതിട്ടിരുന്ന ആംബുലന്‍സ് ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിനോട് ചേര്‍ന്ന് മാറ്റിയിടുകയായിരുന്നു. പുതിയ ആംബുലന്‍സ് ആശുപത്രിയിലത്തെിയതോടെ പഴയത് അറ്റകുറ്റ പ്പണി ചെയ്യാന്‍ അധികൃതര്‍ കൂട്ടാക്കിയില്ല. ഏറെക്കാലമായി ഓടാതെ കിടന്ന് മഴയും വെയിലുമേറ്റ് തുരുമ്പെടുത്ത ആംബുലന്‍സ് ആക്രിക്ക്പോലും കൊള്ളാത്ത നിലയിലായി.
Show Full Article
TAGS:LOCAL NEWS 
Next Story