Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅനധികൃതമായി സൂക്ഷിച്ച...

അനധികൃതമായി സൂക്ഷിച്ച റേഷന്‍സാധനങ്ങള്‍ പിടികൂടി

text_fields
bookmark_border
ചവറ: കരിഞ്ചന്തയിലേക്ക് കടത്താന്‍ അനധികൃതമായി സൂക്ഷിച്ച റേഷന്‍ സാധനങ്ങള്‍ പിടികൂടി. പന്മന മിടാപ്പള്ളി സ്വദേശി മജീദിന്‍െറ വീട്ടിലെ അടുക്കളമുറിയില്‍ രഹസ്യമായി സൂക്ഷിച്ച റേഷന്‍ സാധനങ്ങള്‍ ചവറ സി.ഐ ഗോപകുമാറിന് കിട്ടിയ രഹസ്യവിവരത്തെതുടര്‍ന്ന് എസ്.ഐ ജയകുമാറിന്‍െറ നേതൃത്വത്തിലാണ് പിടികൂടിയത്. ഒമ്പത് ചാക്ക് പുഴുക്കലരി, മൂന്ന് ചാക്ക് പച്ചരി, ഒരു ചാക്ക് ഗോതമ്പ് എന്നിവയാണ് പിടിച്ചെടുത്തത്. വീട്ടുടമസ്ഥന്‍ മജീദിനെ അറസ്റ്റ് ചെയ്തു. പന്മന മേഖല കേന്ദ്രീകരിച്ച് റേഷന്‍ ഉല്‍പന്നങ്ങളുടെ അനധികൃത വ്യാപാരം നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പൊലീസ് രഹസ്യനിരീക്ഷണം നടത്തിവരുകയായിരുന്നു. റേഷന്‍ ഉല്‍പന്നങ്ങള്‍ പൊടിയാക്കി വില്‍പന നടത്താനാണ് സൂക്ഷിച്ചിരുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. അഡീഷനല്‍ എസ്.ഐ ശ്രീകുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ ശ്യാംലാല്‍, ജോയി എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story