Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിളക്കുടി പഞ്ചായത്ത്:...

വിളക്കുടി പഞ്ചായത്ത്: മുന്‍ പ്രസിഡന്‍റിനെതിരെ പ്രസിഡന്‍റ് നിയമ നടപടിക്ക്

text_fields
bookmark_border
കുന്നിക്കോട്: വിളക്കുടി ഗ്രാമപഞ്ചായത്ത് ബിയര്‍ വൈന്‍ പാര്‍ലറിന് അനുമതി നല്‍കിയത് തന്‍െറ സമ്മര്‍ദത്തത്തെുടര്‍ന്നാണെന്ന മുന്‍ പ്രസിഡന്‍റ് മിനി ജോസ്പ്രകാശിന്‍െറ വെളിപ്പെടുത്തലിനെതിരെ പഞ്ചായത്ത് പ്രസിഡന്‍റ് സി. വിജയന്‍ അപകീര്‍ത്തിക്കേസ് നല്‍കാനൊരുങ്ങുന്നു. ഇതുസംബന്ധിച്ച വക്കീല്‍ നോട്ടീസ് അയച്ചതായി സി. വിജയന്‍ പറഞ്ഞു. ബിയര്‍ പാര്‍ലര്‍ വിഷയത്തില്‍ രാജി വെക്കേണ്ടിവന്ന മിനി ജോസ്പ്രകാശ് സി.പി.എം ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്തില്‍ വിജയന്‍ അടക്കമുള്ളവരുടെ പേര് പരാമര്‍ശിച്ചിരുന്നു. നേതാക്കളുടെ സമ്മര്‍ദത്തത്തെുടര്‍ന്ന് ബിയര്‍ പാര്‍ലറിന് അനുമതി നല്‍കിയെന്നായിരുന്നു മിനിയുടെ കത്ത്. ഇത് പുറത്തായതിന് പിന്നാലെയാണ് വിജയന്‍ നിയമനടപടിക്ക് നീക്കം തുടങ്ങിയത്. സംഭവത്തില്‍ മുന്‍ പ്രസിഡന്‍റ് പരസ്യമായി മാപ്പുപറയുകയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വിജയന്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം സിവില്‍-ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യുമെന്നാണ് മുന്നറിയിപ്പ്. മിനിയും വിജയനെതിരെ നോട്ടീസ് അയച്ചിട്ടുണ്ട്. അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.
Show Full Article
TAGS:LOCAL NEWS 
Next Story