Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2016 7:05 PM IST Updated On
date_range 27 Oct 2016 7:05 PM ISTകുടിവെള്ളമത്തെിക്കുന്ന പദ്ധതി: സ്ഥലം ഏറ്റെടുക്കല്‍ അനിശ്ചിതാവസ്ഥയില്‍
text_fieldsbookmark_border
കൊല്ലം: കല്ലടയാറ്റില്‍നിന്ന് കൊല്ലം നഗരത്തില്‍ കുടിവെള്ളമത്തെിക്കുന്ന പദ്ധതിയുടെ ശുദ്ധീകരണ പ്ളാന്‍റ് സ്ഥാപിക്കാനുള്ള സ്ഥലം ഏറ്റെടുക്കല്‍ അനിശ്ചിതത്വത്തില്‍. ഭൂമി ഏറ്റെടുത്തുകഴിഞ്ഞെന്നാണ് കോര്‍പറേഷന്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഭൂവുടമകള്‍ക്ക് വസ്തുവിന്‍െറ വില ഇതുവരെ നല്‍കിയില്ല. വില നല്‍കുകയോ ഭൂമി ഏറ്റെടുക്കുന്നതിന് ഇറക്കിയ നോട്ടീസ് റദ്ദാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭൂവുടമകള്‍ ഹൈകോടതിയെ സമീപിച്ചതോടെ ഏറ്റെടുക്കല്‍ പ്രക്രിയ നിയമക്കുരുക്കിലുമായി. 2008 ജൂണ്‍ മൂന്നിന് വടക്കേവിള വസൂരിച്ചിറയില്‍ 7.46 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ 154/2008/LDGD നമ്പറില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, തുടര്‍നടപടി ഇഴയുകയാണ്. വാട്ടര്‍ അതോറിറ്റിയാണ് പദ്ധതി നടപ്പാക്കേണ്ടത്. കോര്‍പറേഷന്‍ ഭൂമി ഏറ്റെടുത്ത് നല്‍കണം. കോര്‍പറേഷന് ഭൂമി ഏറ്റെടുത്ത് നല്‍കേണ്ടത് റവന്യൂ വകുപ്പാണ്. ഏറ്റെടുക്കല്‍ നിയമം മാറിയതാണ് അനിശ്ചിതത്വത്തിലാവാന്‍ ഇടയാക്കിയതെന്ന് അധികൃതര്‍ പറയുന്നു. നേരത്തേ ഉണ്ടായിരുന്ന പൊന്നുംവില നിയമം മാറിയതോടെ ഭീമമായ തുകയാണ് കോര്‍പറേഷന്‍ നല്‍കേണ്ടിവരുക. ഭൂവുടമകള്‍ക്ക് വിതരണം ചെയ്യാന്‍ 1,21,33,000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് 2009 മാര്‍ച്ച് 25ന് കോര്‍പറേഷന്‍ കലക്ടര്‍ക്ക് കൈമാറിയിരുന്നു. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വകുപ്പ് നാല് (ഒന്ന്) അനുസരിച്ച് 2013 ഒക്ടോബര്‍ ഒന്നിന് അന്തിമ വിജ്ഞാപനം ഇറങ്ങി. ന്യായവില ഉറപ്പാക്കുന്ന നിയമം 2014 ജനുവരി ഒന്നിന് നിലവില്‍ വന്നതോടെ ഭൂവുടമകള്‍ക്ക് നല്‍കേണ്ട തുക പതിന്മടങ്ങ് വര്‍ധിച്ചു. അതനുസരിച്ച് ചട്ടങ്ങള്‍ ഇതുവരെ തയാറാക്കാത്തതിനാല്‍ സംസ്ഥാനത്ത് മുഴുവന്‍ ഭൂമി ഏറ്റെടുക്കല്‍ മുടങ്ങിക്കിടക്കുകയാണ്. ഭൂവുടമകള്‍ ഹൈകോടതിയില്‍ നല്‍കിയ ഹരജിയത്തെുടര്‍ന്ന് കൊല്ലം ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ 2015 ജൂണ്‍ 19ന് നല്‍കിയ സത്യവാങ് മൂലത്തില്‍ പറയുന്നത് പഴയ നിയമം അനുസരിച്ച് ഭൂവുടമകള്‍ക്ക് വില നിശ്ചയിച്ച് നല്‍കാമെന്നും പുതിയ നിയമത്തിന്‍െറ ചട്ടങ്ങള്‍ നിലവില്‍ വരുമ്പോള്‍ അതനുസരിച്ച് കൂടുതല്‍ തുകക്ക് അര്‍ഹതയുണ്ടെങ്കില്‍ അപ്പോഴത് നല്‍കാമെന്നുമാണ്. ഭൂമി നല്‍കാന്‍ ഭൂവുടമകള്‍ തയാറാണെങ്കില്‍ ഭൂമി ഏറ്റെടുക്കലുമായി റവന്യൂ വകുപ്പിന് മുന്നോട്ട് പോകാമെന്നും അല്ലാത്ത പക്ഷം എല്ലാ നടപടികളും റദ്ദാകുമെന്നും തഹസില്‍ദാര്‍ പറയുന്നു. ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതല്ലാതെ മറ്റ് നടപടികളൊന്നും റവന്യൂവകുപ്പില്‍ നിന്ന് ഉണ്ടായില്ല. ഭൂമിക്ക് ന്യായവില നല്‍കുകയാണെങ്കില്‍ ഇനിയും കോടികള്‍ കോര്‍പറേഷന്‍ കണ്ടെത്തേണ്ടിവരും. പഴയ നിയമം അനുസരിച്ച് സ്ഥലത്ത് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നടന്ന വില്‍പനയില്‍ ഏറ്റവും ഉയര്‍ന്ന തുക ഏതാണോ അതാണ് നല്‍കേണ്ടത്. മൂന്നുവര്‍ഷത്തിനിടെ നടന്ന വില്‍പനയില്‍ ഉയര്‍ന്ന തുക സെന്‍റിന് നാല് ലക്ഷത്തിന് മുകളിലാണെന്ന് ഭൂവുടമകള്‍ പറയുന്നു. അതനുസരിച്ചാണ് വില്‍പനയെങ്കില്‍ 30 കോടി രൂപ വസ്തുവിന് നല്‍കണം. അത്രയും തുക കോര്‍പറേഷന് കണ്ടത്തൊനാകുന്നില്ളെങ്കില്‍ പദ്ധതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story