Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജീവനക്കാരുടെ കുറവ്;...

ജീവനക്കാരുടെ കുറവ്; താലൂക്ക് ഓഫിസ് പ്രവര്‍ത്തനം താളംതെറ്റുന്നു

text_fields
bookmark_border
പുനലൂര്‍: ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പുനലൂര്‍ താലൂക്ക് ഓഫിസ് പ്രവര്‍ത്തനം അവതാളത്തിലാക്കുന്നു. നിലവില്‍ എല്‍.ഡി, യു.ഡി തസ്തികകളിലായി 11 ജീവനക്കാരുടെ കുറവാണുള്ളത്. നിലവിലുണ്ടായിരുന്നവര്‍ സ്ഥാനക്കയറ്റം ലഭിച്ചും സ്ഥലം മാറിയും പോയതാണ് പ്രതിസന്ധിക്ക് കാരണം. പകരക്കാരെ നിയമിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന സര്‍ട്ടിഫിക്കറ്റ്, നികുതിപിരിവ് തുടങ്ങിയ സെക്ഷനുകളിലാണ് ജീവനക്കാരില്ലാത്തത്. നിലവിലുള്ളവര്‍ രണ്ടും മൂന്നും സെക്ഷനുകളിലെ ജോലികള്‍ ഒരേ സമയം ചെയ്യുന്നത് ജീവനക്കാര്‍ക്കും അധികഭാരമാകുന്നു. കൂടാതെ അത്യാവശ്യം വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ സമയത്തിന് ലഭിക്കാത്തത് പൊതുജനങ്ങളെയും ബുദ്ധിമുട്ടിലാക്കുന്നു. കൂടാതെ അഞ്ചല്‍, അറയ്ക്കല്‍ തുടങ്ങിയ വില്ളേജ് ഓഫിസുകളിലും ആവശ്യത്തിന് ജീവനക്കാരില്ല.
Show Full Article
TAGS:LOCAL NEWS 
Next Story