Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2016 7:24 PM IST Updated On
date_range 8 Oct 2016 7:24 PM ISTപുനലൂര്‍–ഇടമണ്‍ പാതയില്‍ മെറ്റല്‍ പാക്കിങ് തുടങ്ങി
text_fieldsbookmark_border
പുനലൂര്‍: പുനലൂര്‍-ചെങ്കോട്ട ബ്രോഡ്ഗേജ് ലൈനില്‍ ഗേജ്മാറ്റം പൂര്‍ത്തിയായ പുനലൂര്‍-ഇടമണ്‍ റൂട്ടില്‍ മെറ്റല്‍ പാക്കിങ് തുടങ്ങി. കഴിഞ്ഞ മേയില്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന മെറ്റല്‍ പാക്കിങ് കുറച്ചുഭാഗം പൂര്‍ത്തിയാക്കിയ ശേഷം മുടങ്ങിയിരുന്നു. പാക്കിങ് മെഷീന്‍ പാത ഇരട്ടിപ്പിക്കല്‍ നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയതിനാലാണ് മുടങ്ങിയത്. ഈ പാതയില്‍ ഒരു മാസത്തിനുള്ളില്‍ ട്രയല്‍ റണ്‍ നടത്തണമെന്ന ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മധുര ഡിവിഷനില്‍ നിന്ന്് വീണ്ടും പാക്കിങ് മെഷീന്‍ എത്തിച്ച് ജോലികള്‍ തുടങ്ങിയത്. ഇപ്പോള്‍ നടക്കുന്ന ജോലികള്‍ രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകും. ഈ പാതയില്‍ സിഗ്നല്‍ ജോലികള്‍ കഴിഞ്ഞമാസം പൂര്‍ത്തിയായതിനാല്‍ പാക്കിങ് കഴിയുന്നതോടെ എന്‍ജിന്‍ പരീക്ഷണ ഓട്ടം നടത്താനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story