Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകോര്‍പറേഷന്‍ യോഗം :...

കോര്‍പറേഷന്‍ യോഗം : പ്രമേയാവതരണത്തിന് അനുമതിനിഷേധം; യോഗത്തില്‍ ബഹളം

text_fields
bookmark_border
കണ്ണൂര്‍: യു.ഡി.എഫ് കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചത് കോര്‍പറേഷന്‍ യോഗത്തില്‍ ബഹളത്തിനിടയാക്കി. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ടി.ഒ. മോഹനന്‍ കൊണ്ടുവന്ന പ്രമേയത്തിനാണ് മേയര്‍ അനുമതി നിഷേധിച്ചത്. പ്രമേയത്തില്‍ അവതാരകന്‍ ഒപ്പിട്ടില്ളെന്നും കാര്യങ്ങളില്‍ വ്യക്തതയില്ളെന്നും ചൂണ്ടിക്കാട്ടിയാണ് പ്രമേയത്തിന് അനുമതി നിഷേധിച്ചതെന്ന് മേയര്‍ ഇ.പി. ലത പറഞ്ഞതോടെയാണ് ബഹളം തുടങ്ങിയത്. ഒപ്പിടാത്ത രണ്ടു പകര്‍പ്പ് മേയര്‍ എടുത്ത് ഒപ്പിട്ടത് തിരിച്ചുതരികയായിരുന്നുവെന്ന് ആരോപിച്ചാണ് മോഹനന്‍ രംഗത്തത്തെിയത്. മേയര്‍ മനപ്പൂര്‍വം ചെയ്തതാണെന്ന് പറഞ്ഞതോടെ യോഗം വാക്കേറ്റത്തിലേങ്ങ് നീങ്ങി. യു.ഡി.എഫ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മേയറുടെ ചേംബറിന് സമീപമത്തെി. പിന്നീട് ചേരിതിരിഞ്ഞ് തമ്മില്‍ വാക്കേറ്റം നടന്നു. ഇതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആലോചിച്ചെങ്കിലും പിന്നീട് സീറ്റിലേക്കുതന്നെ തിരിച്ചത്തെി. ഇതിനിടയില്‍ അജണ്ടകള്‍ പാസാക്കിയതും ബഹളത്തിനിടയാക്കി. പാസാക്കിയ അജണ്ടകള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടെങ്കിലും മേയര്‍ അംഗീകരിച്ചില്ല. 2016-17 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തയാറാക്കിയ എസ്റ്റിമേറ്റുകളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും അടങ്കല്‍ത്തുകയില്‍ മാറ്റം ഉണ്ടായത് സംബന്ധിച്ചും തുകയുടെ എസ്റ്റിമേറ്റ് വിഭജിച്ചതും കുറവുവരുത്തിയതും മറ്റും വിജിലന്‍സ് അന്വേഷണത്തിന് വിടണമെന്നാവശ്യപ്പെട്ടായിരുന്നു അടിയന്തരപ്രമേയം. ഏതന്വേഷണം നേരിടാനും തയാറാണെന്നും കഴിഞ്ഞ ഭരണസമിതിയുടെ കാലത്തെ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുത്തണമെന്നും എല്‍.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. അന്വേഷണം പറഞ്ഞ് പേടിപ്പിക്കേണ്ടെന്നും നാടിന്‍െറ അടിസ്ഥാന വികസനത്തിനായിരിക്കണം ഒച്ചവെക്കേണ്ടതെന്നും അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും പിന്നീട് ഇരുഭാഗത്തെയും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ ജനപീഡനമാണ് നടത്തുന്നതെന്ന് കക്ഷിഭേദമില്ലാതെ അംഗങ്ങള്‍ ആരോപിച്ചു. വര്‍ഷങ്ങളായി വാടക നല്‍കിവരുന്ന കെട്ടിടങ്ങള്‍ക്ക് ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ നൂലാമാലകള്‍ സൃഷ്ടിച്ച് ബുദ്ധിമുട്ടിക്കുന്നതായി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. യോഗ അജണ്ടയില്‍ തെറ്റ് കടന്നുകൂടുന്നതായും പരാതി ഉയര്‍ന്നു. അജണ്ടകള്‍ തയാറാക്കുമ്പോള്‍ ശ്രദ്ധവേണമെന്നും മേയര്‍ പരിശോധിക്കണമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നിടത്ത് ഒപ്പുവെക്കരുതെന്നും പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഒ. മോഹനന്‍ പറഞ്ഞു. കോര്‍പറേഷന്‍ ഭരണം ഒന്നാം വര്‍ഷത്തോടനുബന്ധിച്ച് മാലിന്യനിര്‍മാര്‍ജനത്തിന് മുന്‍തൂക്കം നല്‍കി പദ്ധതി ആവിഷ്കരിക്കണമെന്ന് ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ് ആവശ്യപ്പെട്ടു. എല്ലാ വാര്‍ഡുകളിലും ജനകീയ കൂട്ടായ്മയോടെ പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യനിര്‍മാര്‍ജനം നടപ്പാക്കാന്‍ തീരുമാനിച്ചു. തെരുവുനായ് ശല്യം കൂടുതലായ പ്രദേശങ്ങളുടെ ലിസ്റ്റ് കൗണ്‍സിലര്‍ നല്‍കണമെന്ന് മേയര്‍ പറഞ്ഞു. എളയാവൂര്‍ പഞ്ചായത്ത് അംഗമായിരുന്ന പി.കെ. നാരായണന്‍െറ ചികിത്സച്ചെലവ് നല്‍കാനുള്ള കാലതാമസം ഒഴിവാക്കാനും ഇത് ഉടന്‍ നല്‍കാനുള്ള സാങ്കേതികതടസ്സം ഉടന്‍ പരിഹരിക്കാനും തീരുമാനിച്ചു. കോര്‍പറേഷന്‍ സോണലുകളിലെ എല്ലാ റോഡുകളും ആസ്തി ഫണ്ടില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. കൊച്ചി ഇന്‍സ്റ്റിറ്റ്യൂട്ട് കോസ്റ്റ് ആന്‍ഡ് വര്‍ക്സ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയിലെ വിദ്യാര്‍ഥികളെ കോര്‍പറേഷനില്‍ ട്രെയിനിയായി നിയമിക്കാനുള്ള തീരുമാനം പുന$പരിശോധിക്കാനായി മാറ്റി.അപ്രന്‍റീസ് ട്രെയിനിമാരായി വിവിധ സെക്ഷനുകളില്‍ 18 പേരെ എടുക്കാനുള്ള തീരുമാനത്തിനെതിരെ വിമര്‍ശനമുണ്ടായി. സാമ്പത്തികബാധ്യത കണക്കിലെടുത്ത് ആവശ്യത്തിനുമാത്രം ആള്‍ക്കാരെ എടുക്കാന്‍ തീരുമാനിച്ചു. വീടുകളില്‍ നായ്ക്കളെ വളര്‍ത്താനുള്ള ലൈസന്‍സ് നല്‍കുന്നത് നിജപ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നു. ഇത് വിശദപരിശാധനക്കായി മാറ്റി. റിലയന്‍സ് ജിയോവിന് ഓപ്റ്റിക്കല്‍ കേബിള്‍ ഇടാന്‍ കോര്‍പറേഷന്‍െറ റോഡ് അനുമതിക്കുള്ള അജണ്ട മാറ്റി. കോര്‍പറേഷനില്‍ ഉള്‍പ്പെടുത്തിയ പഞ്ചായത്തുകളില്‍ പൊതുസ്ഥലത്തെ കുറ്റിക്കാടുകളും മറ്റും വെട്ടിമാറ്റാനും ശുചീകരണത്തിനായി യന്ത്രങ്ങള്‍ നല്‍കാനും തീരുമാനിച്ചു. മേയര്‍ ഇ.പി. ലത അധ്യക്ഷത വഹിച്ചു. സി. സമീര്‍, വെള്ളോറ രാജന്‍, എം.പി. ഭാസ്കരന്‍, തൈക്കണ്ടി മുരളീധരന്‍, ധനേഷ് ബാബു, സുമ ബാലകൃഷ്ണന്‍, പി. ഇന്ദിര എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story