Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightടൂറിസം സീസണിന്...

ടൂറിസം സീസണിന് കൊഴുപ്പേകാന്‍ ആഡംബരക്കപ്പലുകള്‍

text_fields
bookmark_border
തിരുവനന്തപുരം: ഇത്തവണത്തെ ടൂറിസം സീസണിന് കൊഴുപ്പേകാന്‍ എത്തുന്നത് രണ്ട് ആഡംബരക്കപ്പലുകള്‍. ഡിസംബറിലും ഫെബ്രുവരിയിലുമായാണ് ഇവ കേരളത്തിന്‍െറ തീരങ്ങളിലത്തെുന്നത്. കപ്പല്‍ ഐലന്‍ഡ് സ്കൈയാണ് ഡിസംബറില്‍ എത്തുന്നത്. മറ്റൊന്ന് ഫെബ്രുവരിയിലും. സില്‍വര്‍ ഡിസ്കവര്‍ ആണ് രണ്ടാമത്തെ ആഡംബരക്കപ്പല്‍. ആദ്യമായാണ് സില്‍വര്‍ ഡിസ്കവര്‍ വിഴിഞ്ഞത്ത് എത്തുന്നത്. 100 യാത്രക്കാരുമായി ഡിസംബര്‍ 22ന് എത്തുന്ന ഐലന്‍ഡ് സ്കൈ മാര്‍ച്ച്, ഏപ്രില്‍ ഉള്‍പ്പെടെ മൂന്നുതവണ ഈ സീസണില്‍ ഇവിടെ വന്നുപോകും. ജപ്പാന്‍ നിര്‍മിതമായ 103 മീറ്റര്‍ നീളമുള്ള സില്‍വര്‍ ഡിസ്കവര്‍ 128 യാത്രക്കാരുമായാണ് എത്തുന്നത്. കൊച്ചിയില്‍നിന്ന് കൊളംബോയിലേക്കുള്ള യാത്രാമധ്യേ ഇവിടെ എത്തുന്ന കപ്പലുകള്‍ രാവിലെ എത്തി വൈകീട്ടോടെ മടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story