Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകരുനാഗപ്പള്ളിയില്‍...

കരുനാഗപ്പള്ളിയില്‍ മാലിന്യശേഖരണം പ്രഹസനമെന്ന്

text_fields
bookmark_border
കരുനാഗപ്പള്ളി: കേരളപ്പിറവിയോടനുബന്ധിച്ച് പ്രഖ്യാപിച്ച അജൈവമാലിന്യനിര്‍മാര്‍ജന കാമ്പയിന്‍ കരുനാഗപ്പള്ളി നഗരസഭയില്‍ പ്രഹസനമായെന്ന് ആക്ഷേപം. നഗരസഭാ ജീവനക്കാര്‍ ശേഖരിക്കുമെന്ന പ്രതീക്ഷയില്‍ ജനങ്ങള്‍ വീടുകളില്‍നിന്ന് റോഡുവക്കിലേക്ക് അജൈവമാലിന്യം തള്ളിയിരുന്നു. ഇത് നീക്കാന്‍ നഗരസഭാ അധികൃതര്‍ തയാറായിട്ടില്ല. അജൈവ മാലിന്യങ്ങള്‍ കേരളപ്പിറവി ദിനത്തില്‍ തന്നെ ശേഖരിക്കുമെന്ന് കൗണ്‍സിലര്‍മാര്‍ വഴി നഗരസഭ അറിയിപ്പും നല്‍കിയിരുന്നു. തുടര്‍ന്നാണ് അജൈവ മാലിന്യങ്ങള്‍ ചാക്കുകളിലും കവറുകളിലും നിറച്ച് ജനങ്ങള്‍ റോഡരികില്‍ വെച്ചത്. മാലിന്യം നീക്കം ചെയ്യാത്തതിനത്തെുടര്‍ന്ന് നഗരസഭാ പരിധിയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story