Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതെരുവുനായ്...

തെരുവുനായ് ശല്യത്തിനെതിരെ കുട്ടികളുടെ സമരം

text_fields
bookmark_border
കരുനാഗപ്പള്ളി: തെരുവുനായ്ക്കളെ പേടിച്ച് പുറത്തിറങ്ങാനും സ്കൂളില്‍ പോകാനും കഴിയുന്നില്ളെന്ന പരാതിയുമായി തഴവ കുറ്റിപ്പുറം ടി.എം.എം സ്കൂളിലെ വിദ്യാര്‍ഥികള്‍ സമരംനടത്തി. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ ബാനറുമേന്തി കുട്ടികള്‍ അധ്യാപകരോടെപ്പം തഴവ ഗ്രാമപഞ്ചായത്ത് പടിക്കല്‍ ധര്‍ണ നടത്തി. തഴവ കുറ്റിപ്പുറം മാര്‍ക്കറ്റ് വില്ളേജ് ഓഫിസ് പരിസരം, ആല്‍ത്തറമൂട്, സ്കൂള്‍ പരിസരമെല്ലാം തെരുവുനായ്ക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ‘നായ്ക്കളില്‍നിന്ന് ഞങ്ങള്‍ കുട്ടികളെ രക്ഷിക്കുക’ മുദ്രാവാക്യമുയര്‍ത്തിയായിരുന്നു സമരം. പഞ്ചായത്ത് അധികൃതരുടെ അനുകൂല നിലപാടില്‍ കുട്ടികള്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം.എ. ആസാദ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ട്രസ്റ്റ് സെക്രട്ടറി ഷാമില ജെ. കാസിംപിള്ള അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ആനിപൊന്‍, അനുപമ സുനില്‍, ഖലീലുദ്ദീന്‍ പൂയപ്പള്ളി എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story