Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്കൂള്‍ വാഹനങ്ങളുടെ ...

സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷാപരിശോധന തുടങ്ങി

text_fields
bookmark_border
ശാസ്താംകോട്ട: വിദ്യാര്‍ഥികളെ കൊണ്ടുപോകാനുപയോഗിക്കുന്ന സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡ പരിശോധന കുന്നത്തൂര്‍ സബ് ആര്‍.ടി ഓഫിസില്‍ ആരംഭിച്ചു. ഓഫിസ് പരിധിയിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ 200ലധികം വാഹനങ്ങളെയാണ് പരിശോധനക്ക് വിധേയമാക്കുന്നത്. അഗ്നിശമന സംവിധാനങ്ങളും അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാനുള്ള വാതിലും എല്ലാ വാഹനങ്ങളിലും ഉണ്ടെന്ന് ഉറപ്പുവരുത്തും. എം.വി.ഐമാരായ എന്‍.എ. മോറിസ്, എം.ജി. മനോജ്, എ.എം.വി.ഐമാരായ രാംജി കെ. കരണ്‍, സജീവ് വര്‍മ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story