Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകായല്‍ വൃത്തിയാക്കല്‍...

കായല്‍ വൃത്തിയാക്കല്‍ ഇഴയുന്നു; മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍

text_fields
bookmark_border
മയ്യനാട്: കായല്‍ വൃത്തിയാക്കല്‍ ജോലികള്‍ ഇഴഞ്ഞുനീങ്ങുന്നത് മത്സ്യബന്ധനത്തിന് തടസ്സമാകുന്നതായി ആരോപണം. മയ്യനാട് താന്നി പാലത്തിന് അടിയില്‍ നിന്നിരുന്ന കോണ്‍ക്രീറ്റ് തൂണുകള്‍ നീക്കുന്ന ജോലിയാണ് പൂര്‍ത്തിയാകാത്തത്. വര്‍ഷങ്ങള്‍ക്കുമുമ്പ് താന്നിയില്‍ പാലം നിര്‍മിക്കുന്നതിന് സ്ഥാപിച്ച തൂണുകള്‍ പുതിയ പാലം നിര്‍മിച്ചിട്ടും കായലില്‍ തന്നെ നില്‍ക്കുകയായിരുന്നു. ഇവ മത്സ്യബന്ധനത്തിനും വള്ളങ്ങള്‍ കടന്നുപോകുന്നതിനും തടസ്സമാകുന്നതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് നീക്കം ചെയ്യാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചത്. ജോലി ആരംഭിച്ച് മാസങ്ങള്‍ കഴിഞ്ഞെങ്കിലും പൂര്‍ണമായി മാറ്റാന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ പാലത്തിനടിയില്‍ ഒഴുക്കിന് തടസ്സമായ മണ്ണ് നീക്കുന്ന ജോലികളും ഇഴഞ്ഞുനീങ്ങുകയാണ്. മഴക്കാലത്തിനുമുമ്പ് ജോലികള്‍ പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story