Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊട്ടുകാട്...

കൊട്ടുകാട് വീടുകള്‍ക്കുനേരെ അക്രമം

text_fields
bookmark_border
ചവറ: കൊട്ടുകാട് വീടുകള്‍ക്കുനേരെ രാത്രിയില്‍ അക്രമം. കൊട്ടുകാട് ചക്കാലകിഴക്കതില്‍ സക്കീര്‍ ഹുസൈന്‍െറയും മണ്ണാന്‍റയ്യത്ത് ബഷീറിന്‍െറ വീട്ടിന് നേരെയുമാണ് കല്ളേറുണ്ടായത്. ശനിയാഴ്ച രാത്രി പത്തരയോടെ ബൈക്കിലത്തെിയ സംഘമാണ് സി.പി.എം കൊട്ടുകാട് ബ്രാഞ്ച് സെക്രട്ടറി കൂടിയായ സക്കീര്‍ ഹുസൈന്‍െറ വീട് ആക്രമിച്ചത്. രാത്രി 2.30ഓടെയാണ് ബഷീറിന്‍െറ വീട്ടിനുനേരെ കല്ളേറുണ്ടായത്. ബൈക്കിലത്തെിയ സംഘം നടത്തിയ അക്രമത്തില്‍ സക്കീറിന്‍െറ വീടിന്‍െറ വെളിയിലെ ട്യൂബ് അടിച്ചുപൊട്ടിക്കുകയും ജനല്‍ ഗ്ളാസുകള്‍ തകര്‍ക്കുകയും ചെയ്തു. ഇതേസമയം വീട്ടിലേക്ക് വരികയായിരുന്ന സക്കീര്‍ഹുസൈനെയും ആക്രമിക്കാന്‍ ശ്രമിച്ചു. അക്രമത്തില്‍ ബൈക്കിന്‍െറ മുന്‍ഭാഗം തകര്‍ന്നു. ബഹളംകേട്ട് സമീപത്തെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. ചവറ പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story