Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅയല്‍വാസിയുടെ...

അയല്‍വാസിയുടെ മര്‍ദനമേറ്റ യുവാവ് ആശുപത്രിയില്‍

text_fields
bookmark_border
പന്മന: അയല്‍വാസിയുടെ മര്‍ദനമേറ്റ് യുവാവിനെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്മന കൊല്ലക കോളനിക്ക് കിഴക്ക് സജീവന്‍െറ മകന്‍ ജിതിനാണ് (17)മര്‍ദനമേറ്റത്. മൂന്നാം തവണയാണ് അയല്‍വാസിയായ യുവാവ് ജിതിനെ മര്‍ദിക്കുന്നതെന്ന് വീട്ടുകാര്‍ പറയുന്നു. യുവാവിന് വധഭീഷണിയുണ്ടെന്നുകാട്ടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷിക്കാനോ, നടപടി എടുക്കാനോ തയാറാകുന്നില്ളെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ ദിവസം വീടിന് സമീപത്തെ വഴിയില്‍വെച്ചാണ് ജിതിനെ മര്‍ദിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് കരുനാഗപ്പള്ളി എ.സി.പിക്കും മനുഷ്യാവകാശ കമീഷനും വീട്ടുകാര്‍ പരാതി നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story