Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപോളിങ് സ്റ്റേഷനും...

പോളിങ് സ്റ്റേഷനും വിവരങ്ങളും എല്ലാം മൊബൈലില്‍

text_fields
bookmark_border
കൊല്ലം: ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കാന്‍ ഇലക്ഷന്‍ 2016 എന്ന രണ്ട് മൊബൈല്‍ ആപ്പുകള്‍ ജില്ലാ ഭരണകൂടം പുറത്തിറക്കി. കലക്ടര്‍ എ. ഷൈനാമോള്‍ മൊബൈല്‍ ആപ്പുകളുടെ പ്രകാശനം നിര്‍വഹിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എസ്. ഷാനവാസ്, റിട്ടേണിങ് ഓഫിസര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായാണ് ഒരെണ്ണം. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനും പരാതികള്‍ സമര്‍പ്പിക്കാനുമുള്ളതാണ് രണ്ടാമത്തെ ആപ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പറുകള്‍, ഫയലുകള്‍ കൈമാറാനുള്ള സൗകര്യം, പരാതികള്‍ സ്വീകരിക്കാനുള്ള സംവിധാനം തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ളതാണ് ഉദ്യോഗസ്ഥര്‍ക്കുവേണ്ടി തയാറാക്കിയ ആപ്. ഇലക്ഷന്‍ സംബന്ധമായ വിവരങ്ങളറിയാനുള്ള നോട്ടീസ് ബോര്‍ഡും ആശയവിനിമയത്തിനുള്ള ചാറ്റ് റൂമും ഈ ആപ്പില്‍ സജ്ജമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനായി നടപ്പാക്കിയിട്ടുള്ള ഒരുക്കങ്ങള്‍, സ്ഥാനാര്‍ഥികളും അവരുടെ ചിഹ്നങ്ങളും, പോളിങ് സ്റ്റേഷനുകളും അവയുടെ വിവരങ്ങളും, പരാതികള്‍ക്കും അനുമതി അപേക്ഷകള്‍ക്കുമുള്ള ഇ-പരിഹാരം, ഇ-അനുമതി തുടങ്ങിയവയുടെ ലിങ്കുകള്‍ തുടങ്ങിയവയാണ് പൊതുജനങ്ങള്‍ക്കുള്ള ആപ്പില്‍. ആന്‍ഡ്രോയ്ഡ് പ്ളാറ്റ്ഫോമിലുള്ള മൊബൈല്‍ ആപ് ഗൂഗ്ള്‍ പ്ളേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ജില്ലയിലെ പോളിങ് സ്റ്റേഷനുകളുടെ സ്ഥാനം ജി.പി.എസ് സംവിധാനത്തിലൂടെ കണ്ടത്തൊനും ഇലക്ഷന്‍ 2016 മൊബൈല്‍ ആപ്പില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story