Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightചവറയില്‍ ഡി.വൈ.എഫ്.ഐ – ...

ചവറയില്‍ ഡി.വൈ.എഫ്.ഐ – ആര്‍.എസ്.എസ് സംഘര്‍ഷം

text_fields
bookmark_border
ചവറ: കുരുശുംമൂട്ടില്‍ ഡി.വൈ.എഫ്.ഐ -ആര്‍.എസ്.എസ് സംഘര്‍ഷം. ഞായറാഴ്ച വൈകീട്ട് 5.45 ഓടെയാണ് സംഘര്‍ഷത്തിന് തുടക്കം. കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞ് പ്രകടനം നടത്തിയതിലും കൊടിമരം നശിപ്പിച്ചതിലുംപ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ, പ്രകടനത്തിനിടെയാണ് സംഘര്‍ഷത്തിന് തുടക്കം. ബസ്സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച പ്രകടനം വഴിമധ്യേ മുക്കുതോട് ജങ്ഷനില്‍ എത്തിയപ്പോള്‍ സ്കൂള്‍ ഗ്രൗണ്ടിലിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൂക്കിവിളിച്ചതുമായി ബന്ധപ്പെട്ടാണ് പരസ്പരം സംഘര്‍ഷം ഉണ്ടായതെന്ന് ഡി.വൈ.എഫ്.ഐ നേതാക്കള്‍ പറഞ്ഞു. എന്നാല്‍, കൂക്കിവിളിച്ചില്ളെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പറയുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കൃഷ്ണന്‍നട കോതാടിശ്ശേരില്‍ കൃഷ്ണനുണ്ണി (16) കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ടാലറിയാവുന്ന എട്ടുപേര്‍ക്കെതിരെ ചവറ പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story