Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപുനലൂരില്‍...

പുനലൂരില്‍ ഗുണ്ടാവിളയാട്ടം; ഒരാള്‍ക്ക് വെട്ടേറ്റു

text_fields
bookmark_border
പുനലൂര്‍: പുനലൂര്‍ ടി.ബി ജങ്ഷനില്‍ നടന്ന ഗുണ്ടാവിളയാട്ടത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. രണ്ടുപേരെ പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് മരാകായുധങ്ങളുമായി ഒരു സംഘം ഇവിടെ അഴിഞ്ഞാടിയത്. ഹോട്ടല്‍ ജീവനക്കാരന്‍ കോട്ടുക്കല്‍ സ്വദേശി അഷറഫിനെ (45) സംഘം വെട്ടിപ്പരിക്കേല്‍പിച്ചു. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി സജിന്‍, കരവാളൂര്‍ സ്വദേശി പ്രസാദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു. അടഞ്ഞുകിടക്കുന്ന ഒരു ഹോട്ടലിലെ ജീവനക്കാര്‍ തമ്മിലെ പ്രശ്നമാണ് സംഘട്ടനത്തില്‍ കലാശിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story