Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതോട് മലിനമായി; ...

തോട് മലിനമായി; സൂനാമി ഫ്ളാറ്റിലെ ജീവിതവും

text_fields
bookmark_border
മയ്യനാട്: സൂനാമി ഫ്ളാറ്റിന് പിന്നിലെ തോട് മാലിന്യവാഹിനിയായി. കാരിക്കുഴി ഏലായില്‍നിന്ന് കൊല്ലം തോട്ടില്‍ അവസാനിക്കുന്ന തോടാണ് മലിനമായി കിടക്കുന്നത്. തോട്ടില്‍നിന്നുള്ള ദുര്‍ഗന്ധം താന്നി പനമൂട് വള്ളക്കടവ് സൂനാമി ഫ്ളാറ്റിലെ താമസക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. മൂക്കുപൊത്താതെ ഫ്ളാറ്റില്‍ നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. തോട് വൃത്തിയാക്കണമെന്ന് ഫ്ളാറ്റിലെ താമസക്കാര്‍ പറയുന്നു. തീരദേശത്തുനിന്ന് ഒഴിപ്പിച്ച മത്സ്യത്തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. തോട് വൃത്തിയാക്കിയാല്‍ വള്ളത്തില്‍ താന്നി, പരവൂര്‍ കായലുകളില്‍ ഇവര്‍ക്ക് മത്സ്യബന്ധനത്തിന് പോകാനും തിരികെവരാനും സാധിക്കും. കൂടാതെ മത്സ്യബന്ധന ഉപകരണങ്ങള്‍ വീടിന് സമീപത്ത് സുരക്ഷിതമായി സൂക്ഷിക്കാനും കഴിയുമെന്നാണ് ഇവര്‍ പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story