Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനഴ്സിങ് വിദ്യാര്‍ഥിനി ...

നഴ്സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

text_fields
bookmark_border
പത്തനാപുരം: അടൂര്‍ ചായലോടിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ ബി.എസ്സി നഴ്സിങ് വിദ്യാര്‍ഥിനി ആത്മഹത്യാശ്രമം നടത്തി. കോളജ് അധികൃതരുടെ തുടര്‍ച്ചയായ ശകാരത്തില്‍ മനംനൊന്താണ് ആത്മഹത്യാശ്രമമെന്ന് ആരോപണമുണ്ട്. കഴിഞ്ഞദിവസം വൈകീട്ടായിരുന്നു സംഭവം. നിരവധി നാളുകളായി കുട്ടിയെ മെഡിക്കല്‍ കോളജ് അധികൃതര്‍ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു. കോളജിലത്തെിയ വിദ്യാര്‍ഥിനി അമിത അളവില്‍ ഗുളിക കഴിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വീട്ടുകാരുടെ പരാതിയെതുടര്‍ന്ന് പത്തനാപുരം പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story