Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമഴ കനത്തു; വ്യാപകനാശം

മഴ കനത്തു; വ്യാപകനാശം

text_fields
bookmark_border
കൊല്ലം: കൊല്ലം: കനത്ത മഴ ജില്ലയില്‍ വ്യാപകനാശം വിതച്ചു. താഴ്ന്നപ്രദേശങ്ങളധികവും വെള്ളത്തിലാണ്. കിഴക്കന്‍ മേഖലയിലടക്കം വന്‍തോതില്‍ കൃഷിനാശമുണ്ടായി. പലേടത്തും വൈദ്യുതിബന്ധവും തടസ്സപ്പെട്ടു. കൊല്ലം തോടിന്‍െറ കരയിലെ വീടുകള്‍ പ്രളയഭീതിയിലാണ്. കേരളപുരത്ത് വീട് തകര്‍ന്നതിനത്തെുടര്‍ന്ന് രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. കേരളപുരം പൂജപ്പുര പൂജാ നിവാസില്‍ സുനില്‍ കുമാറിന്‍െറ വീടാണ് തകര്‍ന്നത്. വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സുനില്‍കുമാറിന്‍െറ മക്കളായ പൂജ (ഒമ്പത്), പുണ്യ (ആറ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച പുലര്‍ച്ചെ 4.30ഓടെയായിരുന്നു സംഭവം. മേല്‍ക്കൂരയുടെ ഓടുകള്‍ ദേഹത്ത് പതിച്ചാണ് പരിക്ക്. വീട്ടില്‍ ഈസമയം സുനില്‍കുമാറും ഭാര്യ മിനിയും രണ്ടുമക്കളുമാണുണ്ടായിരുന്നത്. പുണ്യയുടെ കാല്‍വിരലിന്‍െറ നഖം അടര്‍ന്നുമാറിയിട്ടുണ്ട്. ദേശീയപാതയില്‍ ചവറക്ക് സമീപം മരം പിഴുത് യാത്രക്കാരുമായി വരികയായിരുന്ന കാറിന് മുകളില്‍ വീണു. കാറിലുണ്ടായിരുന്നവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ചവറ ഫയര്‍സ്റ്റേഷന് സമീപം ബുധനാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. റോഡിന്‍െറ കിഴക്ക് ഭാഗത്തുനിന്ന മരം കടപുഴകി ദേശീയപാതക്ക് കുറുകെ വീഴുകയായിരുന്നു. ഈസമയം പുതിയകാവില്‍നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന കാര്‍, മരം ചരിയുന്നത് കണ്ട് പെട്ടെന്ന് ബ്രേക്കിട്ടു. ചില്ലകള്‍ക്കിടയില്‍പെട്ട കാര്‍ മരത്തിലിടിച്ചാണ് നിന്നത്. കാറില്‍ മൂന്ന് സ്ത്രീകളും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. നദികളെല്ലാം കരകവിയുന്ന സാഹചര്യമാണ്. മഴ ശക്തമായി തുടരുന്നതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ അരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. അഷ്ടമുടിക്കായലും കൊല്ലം തോടും ഒന്നിക്കുന്ന തുയ്യം ഡിപ്പോ മേഖലയിലെ ചെറു വീടുകളില്‍ വെള്ളം കയറി. ഈ ഭാഗത്തെ അമ്പതോളം വീടുകള്‍ ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഇവിടെ കൊല്ലം തോട്ടിലെ മലിനജലത്തിന് പുറമേ ഓടയില്‍ നിന്നുള്ള മാലിന്യവും വീടുകളില്‍ തളംകെട്ടി നില്‍ക്കുകയാണ്. പതിവ് പോലെ കടപ്പാക്കട ജങ്ഷനും മഴ അര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ വെള്ളത്തില്‍ മുങ്ങി. തട്ടാമല ഓലക്കരയില്‍ വയലില്‍ നിന്ന് കരയിലുള്ള 20 ഓളം വീടുകളിലേക്കും പോരുവഴി ഇടയ്ക്കാട് ഭാഗത്ത് ഓട കവിഞ്ഞൊഴുകി 15 വീടുകളിലും വെള്ളം കയറി. കാവനാട്: ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടായി. പലയിടങ്ങളിലും വീടുകളില്‍ വെള്ളംകയറി. കാറ്റില്‍ ചില സ്ഥലങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞുവീണു. ശക്തമായ തിരമാലയില്‍ കൊല്ലം ബീച്ചില്‍ കരയിടിച്ചിലുണ്ടായി. കാവനാട്, രാമന്‍കുളങ്ങര, മൂലങ്കര, മരുത്തടി, ഉളിയക്കോവില്‍, കടപ്പാക്കട തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഉളിയക്കോവില്‍ വിളപ്പുറം രഞ്ജിത് ഭവനില്‍ രഞ്ജിത്തിന്‍െറ വീട്ടില്‍ വെള്ളംകയറി. കടവൂരില്‍ വന്‍മരം റോഡിലേക്ക് വീണ് ഏറെ നേരം ഗതാഗതതടസ്സമുണ്ടായി. ബുധനാഴ്ച രാവിലെ 7.30ഓടെയാണ് മരം റോഡിലേക്ക് വീണത്. ചാമക്കടയില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തി മൂന്നുമണിക്കൂറോളം പരിശ്രമിച്ചാണ് മരം മുറിച്ചുമാറ്റിയത്. പലയിടത്തും ഓടകളില്‍ മാലിന്യംനിറഞ്ഞുകിടക്കുന്നതിനാല്‍ റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കരുനാഗപ്പള്ളി: രണ്ട് ദിവസമായി തോരാതെ പെയ്യുന്ന കനത്തമഴയില്‍ കരുനാഗപ്പള്ളിയുടെ താഴ്ന്നപ്രദേശങ്ങളില്‍ വെള്ളം കയറി. മഴ തുടര്‍ന്നാല്‍ താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും. താലൂക്കിന്‍െറ പടിഞ്ഞാറും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ താഴ്ന്ന ഭാഗങ്ങളിലുമാണ് വെള്ളം കയറിയത്. ഗ്രാമീണ റോഡുകള്‍ തകര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. അയണിവേലികുളങ്ങര കോഴിക്കോട്, തുറയില്‍കുന്ന് മരുതൂര്‍കുളങ്ങര ആലുംകടവ് ആദിനാട് വടക്ക്, വള്ളിക്കാവ്, ക്ളാപ്പന പാട്ടത്തില്‍കടവ്, ആലുംപീടിക, ആയിരം തെങ്ങ് ,തഴവ കടത്തൂര്‍, മണപ്പള്ളി എന്നിവിടങ്ങളിലും തൊടിയൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും വീടുകളില്‍ വെള്ളം കയറി. ആദിനാട് സങ്കപ്പരമുക്കിന് സമീപം മരം ലൈനില്‍ വീണ് വൈദ്യുതി തടസ്സം നേരിട്ടു. ഫയര്‍ഫോഴ്സ് എത്തി മരം നീക്കി. തഴവ, കടത്തൂര്‍, തൊടിയൂര്‍ കുലശേഖരപുരം തുടങ്ങിയ പ്രദേശങ്ങളിലും മരങ്ങള്‍ കടപുഴകി. പന്മന: വൃക്ഷശിഖരങ്ങള്‍ ഒടിഞ്ഞ് വൈദ്യുതി ലൈനിന് മുകളില്‍ വീണ് വ്യാപക നാശം. പോസ്റ്റുകള്‍ ഒടിഞ്ഞത് ഗതാഗതതടസ്സത്തിനും കാരണമായി. കെ.എസ്.ഇ.ബിക്ക് രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി അധികൃതര്‍ പറഞ്ഞു. ഒ.എഫ് കേബ്ള്‍ പൊട്ടിയതിനാല്‍ കേബ്ള്‍ ടി.വി.ബന്ധവും തടസ്സപ്പെട്ടു. കനത്ത മഴയെതുടര്‍ന്ന് മടപ്പള്ളി ലക്ഷം വീട് കോളനിയില്‍ തേക്ക് മരം വീണ് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു. കുറ്റിവട്ടത്ത് കോടതിവളപ്പില്‍ മഴയില്‍ മരം പിഴുത് വീണു. ചവറ ഫയര്‍ യൂനിറ്റ് എത്തിയാണ് മരം മുറിച്ചു നീക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story