Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2016 7:00 PM IST Updated On
date_range 28 July 2016 7:00 PM ISTപുനലൂരിലെ സര്‍ക്കാര്‍ അതിഥിമന്ദിരം ഇനി ഓര്‍മ മാത്രം
text_fieldsbookmark_border
പുനലൂര്‍: ചരിത്രസ്മാരകമായ പുനലൂര്‍ തൂക്കുപാലത്തോളം പഴക്കമുള്ള സര്‍ക്കാര്‍ അതിഥിമന്ദിരം പുതിയ കെട്ടിത്തിനായി വഴിമാറി. ടി.ബി ജങ്ഷനില്‍ പഴമയുടെ പ്രൗഢിയില്‍ തലയെടുപ്പോടെ നിന്നിരുന്ന ഈ മന്ദിരത്തിന്‍െറ കാലപ്പഴക്കവും അസൗകര്യങ്ങളും കണക്കിലെടുത്താണ് പൊതുമരാമത്ത് വകുപ്പ് പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചത്. പിന്നീട് ഇത് പൊളിച്ചുമാറ്റുകയായിരുന്നു. കൊല്ലം-ചെങ്കോട്ട രാജപാതയോരത്ത് ഒരേക്കറോളം സ്ഥലത്ത് കൂറ്റന്‍ മരങ്ങളുടെ ഇടയില്‍ രണ്ടിടത്തായി നിലനിന്നിരുന്ന ഈ കെട്ടിടങ്ങള്‍ സാധാരണക്കാര്‍ക്കും യാചകര്‍ക്കുമെല്ലാം അത്താണിയായിരുന്നു. ഏത് ചൂടുകാലത്തും സുഖശീതളമായ കാലാവസ്ഥ അനുഭവപ്പെട്ടിരുന്ന ഇടങ്ങളായിരുന്നു അതിഥിമന്ദിരവും ചുറ്റുവളപ്പും. അതിഥിമന്ദിരം വന്നതോടെയാണ് ഈ ഭാഗത്തിന് ടി.ബി ജങ്ഷനെന്ന് പേര് വന്നത്. പുനലൂര്‍-മൂവാറ്റുപുഴ, കായംകുളം റോഡുകളും കിഴക്കന്‍ മലയോരത്തേക്കും അതുവഴി തമിഴ്നാട്ടിലേക്കും തിരിയുന്നതും ഈ ജങ്ഷനില്‍ നിന്നാണ്. ശബരിമല തീര്‍ഥാടകരുടെ വിശ്രമകേന്ദ്രമെന്ന നിലയിലും ടി.ബി ജങ്ഷന്‍ അറിയപ്പെടുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും യോഗങ്ങളും ചെറിയ പരിപാടികളും ഇവിടെവെച്ച് നടക്കാറുണ്ട്. രാജഭരണകാലത്ത് നിര്‍മിച്ച ഈ മന്ദിരം തിരുവിതാംകൂര്‍ രാജാക്കന്മാര്‍ കിഴക്കന്‍ മേഖലയിലത്തെുമ്പോള്‍ വിശ്രമത്തിനായി ഉപയോഗിച്ചിരുന്നു. പ്രധാനമന്ത്രിമാരടക്കം ഈ മേഖലയിലത്തെുന്ന കേന്ദ്ര-സംസ്ഥാന ഭരണകര്‍ത്താക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ആതിഥ്യമേകിയിരുന്നതും ഈ കെട്ടിടമാണ്. രണ്ടു കെട്ടിടമുള്ളതില്‍ വി.ഐ.പി മുറികള്‍ ഉള്ള ഭാഗമാണ് ഇപ്പോള്‍ പൊളിച്ചുമാറ്റി ഈ സ്ഥാനത്ത് പുതിയ കെട്ടിടം ആധുനികസൗകര്യങ്ങളോടെ നിര്‍മിക്കുന്നത്. പരിസരത്തെ പഴക്കമുള്ള മരങ്ങള്‍ നിലനിര്‍ത്തിയാണ് പുതിയ കെട്ടിടം രൂപകല്‍പന ചെയ്തിരിക്കുന്നത്. കഴിഞ്ഞസര്‍ക്കാറിന്‍െറ കാലത്ത് ഇതിനായി മൂന്നുകോടി രൂപ അനുവദിച്ച് തറക്കല്ലിട്ടു. ഇതിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് വന്നതോടെ നിര്‍മാണം തുടങ്ങാനായില്ല. ഇപ്പോള്‍ പൊളിച്ച കെട്ടിടത്തോട് ചേര്‍ന്നുള്ള ഇടനാഴിയും അടുക്കളയും ഉള്‍പ്പെടെ പൊളിച്ചുമാറ്റും. ഇതില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ കാന്‍റീന്‍ അടുത്ത കെട്ടിടത്തിലേക്ക് മാറ്റും. നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story