Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2016 7:00 PM IST Updated On
date_range 28 July 2016 7:00 PM ISTവിധിയുടെ മുന്നില്‍ പകച്ച് ഈ ഉമ്മയും മകനും
text_fieldsbookmark_border
കൊട്ടിയം: മരണത്തെ മുഖാമുഖം കാണുമ്പോഴും ഭയവുംവേദനയും മറക്കാന്‍ ഈ ഉമ്മയും മകനും പ്രാര്‍ഥനയിലാണ്. മകന്‍െറ പ്രാര്‍ഥന ഉമ്മയുടെ രക്ഷക്കായാണ്. ഉമ്മ മകനുവേണ്ടിയും കണ്ണീര്‍ വാര്‍ക്കുന്നു. കൊട്ടിയം ആദിച്ചനല്ലൂര്‍ പള്ളിപ്പടിഞ്ഞാറ്റതില്‍ മെഹ്റുന്നിസ(50)യും മകന്‍ മാഹിമും (25) ആണ് ദുരിതജീവിതത്തില്‍പെട്ട് കരകയറാന്‍ മാര്‍ഗം തേടുന്നത്. മെഹ്റുന്നിസക്ക് ഹൃദയവാല്‍വ് മാറ്റിവെച്ചാല്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാം. മാഹിമിനെ വെല്ലൂരില്‍ ചികിത്സിച്ചാല്‍ എഴുന്നേറ്റ് നടക്കാവുന്ന അവസ്ഥയിലത്തെുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. രണ്ടിനും വന്‍തുക ചികിത്സക്ക് വേണം. 10ാം വയസ്സില്‍ പനിബാധിച്ച് ചികിത്സതേടിയ മാഹിമിന് ഇഞ്ചക്ഷന്‍ എടുത്തതോടെ ശരീരംതളര്‍ന്ന് എഴുന്നേല്‍ക്കാനാവാത്ത അവസ്ഥയിലാകുകയായിരുന്നു. അന്നുമുതല്‍ കിടപ്പിലാണ്. ഉണ്ടായിരുന്ന 10 സെന്‍റും വീടും മകന്‍െറ ചികിത്സക്ക് വില്‍ക്കേണ്ടിവന്നു. വാടകവീടുകളിലായിരുന്നു പിന്നീട് താമസം. ചികിത്സക്കും വാടകക്കും പണമില്ലാതെവന്നതോടെ മെഹ്റുന്നിസയുടെ സഹോദരിയത്തെി നാവായിക്കുളത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ശരീരം തളര്‍ന്ന മകനും ഹൃദയതകരാര്‍ മൂലം ശ്വസനത്തിനുപോലും പാടുപെടുന്ന മെഹ്റുന്നിസയും ഇപ്പോള്‍ സഹോദരിക്കൊപ്പം നാവായിക്കുളത്ത് തട്ടുപാലം സൗമ്യാ മന്‍സിലിലാണ് താമസം. മകന്‍െറ ചികിത്സക്ക് പണം കണ്ടത്തൊന്‍ ഓടിനടക്കുന്നതിനിടെയാണ് മെഹ്റുന്നിസ ഹൃദ്രോഗിയായത്. മാഹിമിന്‍െറ ചെറുപ്രായത്തിലെ പിതാവ് ഉപേക്ഷിച്ചുപോയിരുന്നു. പിന്നീട് അദ്ദേഹം മരിച്ചു. മെഹ്റുന്നിസ വെളിച്ചിക്കാല അസീസിയ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മാഹിമിന് ശ്രീചിത്രയിലുമാണ് ചികിത്സ. നാലുവര്‍ഷം മുമ്പ് മാഹിമിന് ബ്രയിന്‍ ട്യൂമറും പിടികൂടി. ആര്‍.സി.സിയിലെ ചികിത്സയില്‍ അതില്‍നിന്ന് കരകയറി. മാഹിമിന് പ്രതിമാസം 4000 രൂപ മരുന്നിന് വേണം. മെഹ്റുന്നിസക്ക് മാസംതോറും 3515 രൂപയും മരുന്നിന് മാത്രംവേണം. കശുവണ്ടിത്തൊഴിലാളിയായിരുന്നു മെഹ്റുന്നിസയെങ്കിലും ജോലി സ്ഥിരപ്പെടാത്തതിനാല്‍ ഇ.എസ്.ഐ ആനുകൂല്യം ഇല്ല. ഇപ്പോള്‍ തൊഴിലുറപ്പ് പദ്ധതിയില്‍നിന്നുള്ള വരുമാനവും രോഗികള്‍ എന്ന നിലയില്‍ സര്‍ക്കാര്‍ അനുവദിച്ച പെന്‍ഷന്‍ തുകയുമാണ് വരുമാനമാര്‍ഗം. മെഹ്റുന്നിസയുടെ ചികിത്സക്ക് മൂന്നുലക്ഷം രൂപ ചെലവ് വരും. മകനെ വെല്ലൂരില്‍ കൊണ്ടുപോകുന്നതിനും ലക്ഷങ്ങള്‍ വേണ്ടിവരും. എസ്.ബി.ടി കൊട്ടിയം ശാഖയില്‍ 67123141297 നമ്പറില്‍ മെഹ്റുന്നിസയുടെ പേരില്‍ അക്കൗണ്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ് എസ്.ബി.ടി.ആര്‍ 0000352. ഫോണ്‍: 9349327445.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story