Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകടലാക്രമണം രൂക്ഷമായ...

കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മാണം തുടങ്ങി

text_fields
bookmark_border
കൊട്ടിയം: കടലാക്രമണവും കടല്‍കയറ്റവും രൂക്ഷമായ പ്രദേശങ്ങളില്‍ പുലിമുട്ട്, കടല്‍ഭിത്തി എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. താന്നി ലക്ഷ്മിപുരം തോപ്പ് മുതല്‍ കാക്കതോപ്പ് വരെ 26 പുലിമുട്ടുകള്‍ നിര്‍മിക്കുന്നതിന്‍െറ ഭാഗമായാണ് ഇരവിപുരം തീരപ്രദേശത്ത് ഇപ്പോള്‍ പുലിമുട്ട് നിര്‍മാണം ആരംഭിച്ചത്. താന്നി, ആദിച്ചമണ്‍തോപ്പ്, പള്ളിനേര് എന്നീ ഭാഗങ്ങളിലായി അനേകം ചെറുപുലിമുട്ടുകളുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. കാക്കതോപ്പ് ഭാഗത്ത് കടല്‍കയറ്റം രൂക്ഷമായതിനാലാണ് കാക്കതോപ്പിന് കിഴക്കുള്ള ഗാര്‍ഫില്‍ നഗറില്‍ പുലിമുട്ട് നിര്‍മാണം നടക്കുന്നത്. കൂടാതെ, കടല്‍ക്ഷോഭമുള്ള ഭാഗങ്ങളില്‍ പാറയിടുന്ന ജോലികളും നടക്കുന്നുണ്ട്. ഇറിഗേഷന്‍ വകുപ്പിന്‍െറ മേല്‍നോട്ടത്തിലാണ് പുലിമുട്ട്, കടല്‍ഭിത്തി എന്നിവയുടെ നിര്‍മാണം നടക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story