Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2016 6:41 PM IST Updated On
date_range 27 July 2016 6:41 PM ISTവാനര വിളയാട്ടം
text_fieldsbookmark_border
ഓയൂര്‍: മുട്ടറ മരുതിമലയില്‍നിന്ന് ഭക്ഷണത്തിനും വെള്ളത്തിനുമായി മല ഇറങ്ങിയ വാനരന്മാര്‍ പ്രദേശവാസികളെ ആക്രമിക്കുന്നു. മുട്ടറ, ഓടനാവട്ടം, കടയ്ക്കോട്, അമ്പലത്തുംകാല, കട്ടയില്‍, ചെറുകരക്കോണം, സൊസൈറ്റിമുക്ക്, പഴങ്ങാലംമുക്ക് എന്നിവിടങ്ങളിലാണ് കുരങ്ങുകള്‍ വിഹരിക്കുന്നത്. മിക്ക കോണ്‍ക്രീറ്റ് വീടുകളുടെയും ജനാലകള്‍ അടിച്ചുതകര്‍ക്കുകയും മുകളിലെ വാട്ടര്‍ ടാങ്കിന്‍െറ മൂടി ഇളക്കിമാറ്റി കുളിക്കുകയും കുടിക്കുകയും ചെയ്യുന്നു. നൂറോളം വാനരന്മാരാണ് ജനങ്ങളുടെ സൈ്വരജീവിതം കെടുത്തുന്നത്. മേഖലയിലെ കര്‍ഷകരുടെ വാഴ, മരച്ചീനി, പച്ചക്കറി, ചക്ക എന്നിവ കൂട്ടമായത്തെി നശിപ്പിക്കുന്നു. ഓടിട്ട വീടിന്‍െറ മേല്‍ക്കൂര തകര്‍ത്ത് അകത്തുകടന്ന് അടുക്കളയിലെ ഭക്ഷണങ്ങള്‍ പാത്രത്തോടെ കൊണ്ടുപോകുന്നു. ഓടുകള്‍ ഇളക്കി മാറ്റുന്നതിനാല്‍ മഴക്കാലത്ത് വീട് ചോരുന്നത് കൂനിന്മേല്‍ കുരുവായി. ഇവയെ ഓടിക്കാന്‍ ശ്രമിച്ചാല്‍ വീട്ടുകാരെ കൂട്ടത്തോടെ ആക്രമിക്കാന്‍ വരും. കടയ്ക്കോട് ഭാഗത്ത് വിദ്യാര്‍ഥികള്‍ സ്കൂളില്‍ പോകുമ്പോള്‍ ബാഗിലെ ചോറുപൊതി തട്ടിയെടുത്ത് കടന്നുകളയുന്നത് പതിവാണ്. എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ ആക്രമിക്കാന്‍ വരുമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഹെക്ടര്‍കണക്കിന് ഭൂമിയില്‍ കൃഷിയിറക്കിയ കര്‍ഷകര്‍ വാനരന്മാരുടെ ശല്യംമൂലം ദുരിതത്തിലാണ്. വാനരന്മാര്‍ കൃഷിനശിപ്പിച്ചതിനത്തെുടര്‍ന്ന് 2006ല്‍ കര്‍ഷകര്‍ 50 കുരങ്ങുകള്‍ക്ക് വിഷം നല്‍കി കൊന്നിരുന്നു. തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ കുരങ്ങുകള്‍ക്ക് സംരക്ഷണവുമായി രംഗത്തുവരുകയും ദിവസവും ഭക്ഷണം നല്‍കുകയും ചെയ്തിരുന്നു. പിന്നീട് വര്‍ഷത്തിലെ വിശേഷദിവസം മാത്രമാണ് വാനരന്മാര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. ഇപ്പോള്‍ വാനരന്മാര്‍ക്ക് ആഹാരം നല്‍കാന്‍ പരിസ്ഥിതി പ്രവര്‍ത്തകരോ സന്നദ്ധസംഘടനകളോ തയാറല്ല. 2008ല്‍ കേരളത്തിലെ ആദ്യ ഹരിതഭവന്‍ പദ്ധതിയുടെ ഭാഗമായി വാനരന്മാര്‍ക്കുവേണ്ടി ആയിരത്തോളം ഫലവൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ചിരുന്നു. സാമൂഹികവിരുദ്ധര്‍ ഉണങ്ങിയ പുല്ലിന് തീയിട്ട് തൈവൃക്ഷങ്ങള്‍ ഉള്‍പ്പെടെ നശിപ്പിച്ചിരുന്നു. വാനരന്മാരുടെ ആക്രമണം തടയാന്‍ വെളിയം പഞ്ചായത്ത് അധികൃതര്‍ അടിയന്തരമായി നടപടിയെടുക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story