Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right350 പൊതി കഞ്ചാവുമായി...

350 പൊതി കഞ്ചാവുമായി നാല് യുവാക്കള്‍ പിടിയില്‍

text_fields
bookmark_border
ചവറ: സ്കൂള്‍ പരിസരത്ത് വില്‍പന നടത്താന്‍ കൊണ്ടുവന്ന കഞ്ചാവുമായി നാല് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. ചവറ കൊറ്റന്‍കുളങ്ങര സ്വദേശികളായ അന്‍ഷാദ്, അനന്തു, സാംസണ്‍, നാസിം എന്നിവരാണ് അറസ്റ്റിലായത്. ചവറ, കരുനാഗപ്പള്ളി പ്രദേശങ്ങളിലെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരിസരത്ത് എക്സൈസ് ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാറും സംഘവും നടത്തിയ പരിശോധനയിലാണ് 350 പൊതി കഞ്ചാവുമായി സംഘത്തെ പിടികൂടിയത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. സാംസണ്‍, നാസിം എന്നിവരെ കൊറ്റന്‍കുളങ്ങര സ്കൂള്‍ പരിസരത്തുനിന്നും അന്‍ഷാദ്, അനന്തു എന്നിവരെ കരുനാഗപ്പള്ളി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരിസരത്തുനിന്നുമാണ് പിടികൂടിയത്. ചവറ മേഖലയിലെ പ്രധാന കഞ്ചാവ് കച്ചവടക്കാരാണ് ഇവര്‍. മാസങ്ങള്‍ക്കുമുമ്പ് എക്സൈസ് സംഘം നടത്തിയ ഷാഡോ ഓപറേഷനില്‍ കഞ്ചാവ് ഉപയോഗിക്കുന്ന താവളം കണ്ടത്തെിയതും കൊറ്റന്‍കുളങ്ങര സ്കൂള്‍ പരിസരത്തായിരുന്നു. വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് തടയിടാന്‍ അടിയന്തരമായി സ്കൂളില്‍ രക്ഷാകര്‍തൃസമ്മേളനം വിളിച്ചുകൂട്ടാന്‍ എക്സൈസ് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതികളെ കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഗ്രേഡ് അസി. ഇന്‍സ്പെക്ടര്‍ രാമചന്ദ്രന്‍പിള്ള, പ്രിവന്‍റിവ് ഓഫിസര്‍ കെ. ദാസ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ശ്യാം, വിജു, സന്തോഷ്, സജീവ്, ശ്രീകുമാര്‍, രാജു എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story