Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2016 6:06 PM IST Updated On
date_range 19 July 2016 6:06 PM ISTജില്ലയില്‍ അടച്ചുപൂട്ടിയത് 14 ഹോട്ടലുകള്‍
text_fieldsbookmark_border
അഞ്ചാലുംമൂട്: ആരോഗ്യവകുപ്പ് നടത്തിയ അഞ്ച് റെയ്ഡുകളില്‍ ജില്ലയില്‍ അടച്ചുപൂട്ടിയത് 14 ഹോട്ടലുകള്‍. നോട്ടീസ് നല്‍കിയത് 703 സ്ഥാപനങ്ങള്‍ക്ക്. ഇവരില്‍ നിന്നായി 13,400 രൂപ പിഴയിടാക്കി. പഴകിയ ആഹാരസാധനങ്ങള്‍ ഉപയോഗിക്കുന്നതും അവയില്‍ കൃത്രിമം കാട്ടുന്നതും ഇവിടെ നിന്നെല്ലാം കണ്ടത്തെിയെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വെളിപ്പെടുത്തി. പഴകിയ ചോറ് പിറ്റേന്ന് ഇഡലി, ബീഫ്കറി രണ്ടുദിവസംകൊണ്ട് ബീഫ്ഫ്രൈ തുടങ്ങി ചിക്കന്‍കറിയും മീന്‍കറിയുമൊക്കെ വേഷം മാറി എത്തുന്നതും അധികൃതരെ അതിശയിപ്പിച്ചു. മാംസം മൂന്നു മണിക്കൂറിലധികം തുറന്നുവെച്ചാല്‍ പഴകുമെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്‍െറ വിലയിരുത്തല്‍. ഇത്തരത്തില്‍ പഴകിയ മാംസവും മീനുമൊക്കെ ഉപയോഗിച്ച് തയാറാക്കിയ വിഭവങ്ങളാണ് പല ഭക്ഷണശാലകളിലും തീന്‍മേശയില്‍ നിരത്തുന്നത്. ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതാണ് മിക്ക ഹോട്ടലുകളിലെയും ബേക്കറികളിലെയും രീതി. ഫ്രിഡ്ജുകളിലും അല്ലാതെയും സൂക്ഷിച്ചിരുന്ന വിവിധ കറികള്‍, വറുത്ത മീന്‍, ചോറ്, അഴുകിയ പച്ചക്കറികള്‍, മത്സ്യം, പഴവര്‍ഗങ്ങള്‍, തീയതി കഴിഞ്ഞ കവര്‍ പാല്‍ എന്നിവയും ഇക്കൂട്ടത്തില്‍പെടും. ഇതര സംസ്ഥാന തൊഴിലാളികളാണ് ഹോട്ടലുകളിലെ ഭൂരിഭാഗം ജീവനക്കാരും. ആഹാരസാധനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ വൃത്തിയുള്ള വസ്ത്രം ധരിക്കുകയും പകര്‍ച്ചവ്യാധികളോ മുറിവുകള്‍, വ്രണങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ ഗവ. ഡോക്ടറുടെ പരിശോധന റിപ്പോര്‍ട്ട് ഹോട്ടലുകളില്‍ സൂക്ഷിക്കുകയും അവരെ ആഹാരസാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തുകയും വേണം. എന്നാല്‍, ആരും ഇവ പ്രാവര്‍ത്തികമാക്കുന്നില്ല. തൊഴിലാളികളുടെ പേരുപോലും അറിയാത്തവരും ഉണ്ടെന്ന് ചില ഉടമകള്‍ സമ്മതിക്കുന്നു. ഭൂരിഭാഗം കടകളുടെയും അടുക്കള വൃത്തിയില്ലാത്തവയാണ്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന വെള്ളം കെമിക്കല്‍, മൈക്രോബയോളജിക്കല്‍ പരിശോധന കാലാകാലങ്ങളില്‍ നടത്തണം. പല കടകളിലും പുറത്തുനിന്ന് വാങ്ങുന്ന വെള്ളമാണ് ഉപയോഗിക്കുന്നത്. പെട്ടി ഓട്ടോകളിലത്തെിക്കുന്ന വെള്ളം എവിടെനിന്ന് എത്തുന്നതാണെന്ന് കടയുടമകള്‍ക്കും പൊതുജനങ്ങള്‍ക്കും അറിയില്ളെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story