Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകമീഷണര്‍ ഓഫിസില്‍...

കമീഷണര്‍ ഓഫിസില്‍ അമ്മയുടെയും മകന്‍െറയും ആത്മഹത്യശ്രമം

text_fields
bookmark_border
കൊല്ലം: പൊലീസില്‍നിന്ന് നീതി ലഭിച്ചില്ളെന്നാരോപിച്ച് സിറ്റി പൊലീസ് കമീഷണര്‍ ഓഫിസില്‍ മകനെയും കൂട്ടി വീട്ടമ്മയുടെ ആത്മഹത്യശ്രമം. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ കിളികൊല്ലൂര്‍ പാല്‍ക്കുളങ്ങര മാക്രിയില്ലാക്കുളത്തിനടുത്ത് സിദ്ധിവിനായകത്തില്‍ നികാരു (കല്‍പന-40) വാണ് 15കാരന്‍ മകനെയും കൂട്ടി ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത്. സംഭവം കണ്ട കമീഷണര്‍ ഓഫിസിലെ വനിതാ ജീവനക്കാര്‍ ഇവരെ തടഞ്ഞു. കമീഷണറെ കാണാനത്തെിയ നികാരു അദ്ദേഹം ഓഫിസില്‍ ഇല്ളെന്നറിഞ്ഞ് സമീപത്തെ എ.സി.പി ഓഫിസിലേക്ക് പോകുംവഴിയാണ് ശരീരത്ത് പെട്രോള്‍ ഒഴിച്ചത്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ചികിത്സക്കുശേഷം ബന്ധുക്കള്‍ക്കും മകനുമൊപ്പം വിട്ടു. നികാരുവിന്‍െറ അയല്‍വാസിയായ ബന്ധുവുമായി വസ്തുസംബന്ധമായ തര്‍ക്കം നിലവിലുണ്ട്. ഇതു സംബന്ധിച്ച് കിളികൊല്ലൂര്‍ പൊലീസില്‍ ഇവര്‍ പരാതിയും നല്‍കിയിരുന്നു. ഇന്നലെ വീണ്ടും തര്‍ക്കമുണ്ടാവുകയും അതില്‍ പൊലീസില്‍നിന്ന് വേണ്ടത്ര സഹായം ലഭിച്ചില്ളെന്നും ആരോപിച്ചാണ് സിറ്റി പൊലീസ് കമീഷണറെ കാണാനത്തെിയത്. ആത്മഹത്യശ്രമം നടത്തിയതിന് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story