Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകേന്ദ്ര...

കേന്ദ്ര സര്‍ക്കാറിന്‍െറ പ്രീണനനയം തിരുത്തണം –എ.എ. അസീസ് എം.എല്‍.എ

text_fields
bookmark_border
കൊല്ലം: കേന്ദ്ര സര്‍ക്കാറിന്‍െറ വര്‍ഗീയ പ്രീണനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ ഒറ്റക്കെട്ടായി പൊരുതണമെന്നും രാജ്യത്ത് സ്ത്രീകളോടും കുട്ടികളോടുമുള്ള പീഡനം വര്‍ധിച്ചുവരുന്നത് ഗൗരവമായി കാണണമെന്നും ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് എം.എല്‍.എ. ഐക്യമഹിളാസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീ തൊഴിലാളികള്‍ പണിയെടുക്കുന്ന കാഷ്യൂ കോര്‍പറേഷന്‍ ഫാക്ടറികള്‍ അടിയന്തരമായി തുറന്നുപ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആര്‍.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ. ഫിലിപ് കെ. തോമസ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് ലതികകുമാരി അധ്യക്ഷത വഹിച്ചു. ആര്‍. ശ്രീധരന്‍പിള്ള, കെ. സിസിലി, എസ്. ശോഭ, ഇ. ലീലാമ്മ, ബീനാകൃഷ്ണന്‍, രമാദേവി, കെ. രാജി, അനുരാധാസരസന്‍, സുലോചന പല്ലിശ്ശേരി, എ. സിന്ധു, മഹിളാമണി, എസ്. മീനാകുമാരി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story