Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപഞ്ചായത്ത്...

പഞ്ചായത്ത് കുഴല്‍ക്കിണറുകള്‍ ഉപയോഗശൂന്യം

text_fields
bookmark_border
പുനലൂര്‍: കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നാടൊട്ടുക്കും വന്‍തുക മുടക്കി കുഴിച്ച കുഴല്‍ക്കിണറുകള്‍ മിക്കതും ഉപയോഗശൂന്യമായി. മുന്‍വര്‍ഷങ്ങളില്‍ വരള്‍ച്ച നേരിടാന്‍ ഭൂഗര്‍ഭ ജലവകുപ്പിന്‍െറയും ത്രിതല പഞ്ചായത്തിന്‍െറയും നേതൃത്വത്തിലാണ് ഇത്തരം കിണറുകള്‍ കുഴിച്ചത്. ഒരു വാര്‍ഡില്‍ മൂന്നും നാലുമെന്ന കണക്കില്‍ പാതയോരത്തും മറ്റു പൊതുസ്ഥലങ്ങളിലുമാണ് ഇവ സ്ഥാപിച്ചത്. കിണര്‍ സ്ഥാപിച്ച കുറേക്കാലം പരിസരത്തുള്ളവര്‍ വെള്ളം ശേഖരിച്ചെങ്കിലും മഴക്കാലമാകുന്നതോടെ ഇവ ഉപേക്ഷിക്കും. ഏറെക്കാലം വെള്ളം ശേഖരിക്കാത്തതിനാല്‍ ഇതിന്‍െറ പമ്പിങ് ശേഷി ഉള്‍പ്പെടെ തകരാറിലായി പലയിടത്തും കിണര്‍ പൂര്‍ണമായി തുരുമ്പെടുത്ത നിലയിലാണ്. പല കുഴല്‍ക്കിണറുകളുടെയും ഇരുമ്പുപൈപ്പുകള്‍ മോഷണം പോയിട്ടുമുണ്ട്. പ്രവര്‍ത്തനക്ഷമമായ കുഴല്‍ക്കിണറുകളില്‍നിന്ന് ലഭിക്കുന്ന വെള്ളത്തിന് നിറവ്യത്യാസവും തുരമ്പുമായതിനാല്‍ ഉപയോഗിക്കാന്‍ കഴിയുന്നുമില്ല. മിക്ക കിണറും അറ്റകുറ്റപ്പണി ചെയ്താല്‍ ഉപയോഗിക്കാം. എന്നാല്‍, ഇത്തവണ ഇതിനുള്ള നടപടിയുണ്ടായില്ല. കിഴക്കന്‍ മേഖലയില്‍ അനുഭവപ്പെടുന്ന കടുത്ത വരള്‍ച്ചയും ജലക്ഷാമം കണക്കിലെടുത്ത് ഇവ നന്നാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story