Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2016 4:34 PM IST Updated On
date_range 16 Feb 2016 4:34 PM ISTപട്ടാഴി ദേവീക്ഷേത്രത്തിലെ കഴകക്കാരനെ സ്ഥിരപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമീഷന്‍
text_fieldsbookmark_border
കൊല്ലം: പട്ടാഴി ക്ഷേത്രത്തില്‍ മാസം 250 രൂപ മാത്രം പ്രതിഫലം വാങ്ങി കഴകപ്പണി ചെയ്യുന്ന ആളെ മൂന്നുമാസത്തിനുള്ളില്‍ മെച്ചപ്പെട്ട സേവന- വേതന വ്യവസ്ഥകള്‍ അനുവദിച്ച് ജോലിയില്‍ സ്ഥിരപ്പെടുത്തണമെന്ന് ദേവസ്വം ബോര്‍ഡിനോട് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടു. നൂറ്റാണ്ടുകളായി ക്ഷേത്രപരിപാലനം പുണ്യദൗത്യമായി കരുതി ജോലിയെടുത്ത കുടുംബ പരമ്പരയില്‍പെട്ട പരാതിക്കാരന്‍ ജന്മം കൊണ്ടും കര്‍മം കൊണ്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍െറ വിശേഷാല്‍ പരിഗണനക്ക് തികഞ്ഞ അവകാശിയാണെന്ന് കമീഷന്‍ ഉത്തരവില്‍ പറഞ്ഞു. സമാനമായ കേസുകളിലുള്ള സുപ്രീംകോടതി- ഹൈകോടതി ഉത്തരവുകള്‍ ഉദ്ധരിച്ചാണ് കമീഷന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. പട്ടാഴി തെക്കേത്തേരി ഗോകുലത്തില്‍ ആര്‍. മുരളീധരന്‍നായരുടെ പരാതിയിലാണ് നടപടി. പത്ത് വര്‍ഷത്തിലേറെയായി പട്ടാഴി ദേവീക്ഷേത്രത്തിലെ വടക്കേനടയില്‍ കഴകക്കാരനാണ് മുരളീധരന്‍നായര്‍. പരാതിയില്‍ കമീഷന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയില്‍നിന്ന് വിശദീകരണം തേടിയിരുന്നു. കാരാണ്‍മ അവകാശപ്രകാരം വടക്കേക്കര വടക്കേതില്‍ കുടുംബാംഗത്തിന് ലഭിക്കേണ്ട സ്ഥാനമാണ് 2008 മുതല്‍ പരാതിക്കാരന് നല്‍കുന്നതെന്നും ക്ഷേത്രത്തിലെ ആട്ട വിശേഷങ്ങളില്‍ ഉടവാളും പരിചയും എടുക്കുന്നത് പ്രതിഫലം നല്‍കുന്ന തൊഴിലല്ളെന്നും വിശദീകരണത്തില്‍ പറയുന്നു. ക്ഷേത്രത്തില്‍ കഴകക്കാരുടെ കുറവുള്ളതിനാലാണ് പരാതിക്കാരനെ കഴകജോലിക്ക് നിയോഗിച്ചതെന്നും വിശദീകരണത്തില്‍ പറയുന്നു. പരാതിക്കാരന് സര്‍വിസിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയില്ളെന്നും 2009ല്‍ ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. ഈ ഉത്തരവ് നിയമവിരുദ്ധവും അപ്രസക്തവുമാണെന്നാണ് കമീഷന്‍െറ വിലയിരുത്തല്‍. അതേസമയം, പരാതിക്കാരന്‍െറ വേതനം പുതുക്കണമെന്നാണ് പട്ടാഴി ദേവീക്ഷേത്രസമിതി കമീഷനെ അറിയിച്ചത്. ഭരണഘടനയിലെ 14ാം അനുച്ഛേദത്തിന്‍െറ ലംഘനമാണ് ഇവിടെ നടക്കുന്നതെന്ന് കമീഷന്‍ ഉത്തരവില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story