Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമരങ്ങള്‍ റോഡിലേക്ക്...

മരങ്ങള്‍ റോഡിലേക്ക് കടപുഴകി; വാഹനയാത്രികര്‍ക്ക് പരിക്ക് മരങ്ങള്‍ റോഡിലേക്ക് കടപുഴകി; വാഹനയാത്രികര്‍ക്ക് പരിക്ക്

text_fields
bookmark_border
കൊല്ലം: ജില്ലാ ആശുപത്രിക്കുസമീപത്തെ ഗവ. നഴ്സിങ് സ്കൂള്‍ വളപ്പില്‍നിന്ന രണ്ട് കൂറ്റന്‍ മരങ്ങള്‍ റോഡിലേക്ക് കടപുഴകി. റോഡില്‍ ആളുകള്‍ കുറവായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. സ്കൂള്‍ വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ഓട്ടോയും യാത്രക്കാരുമായി പോയ മറ്റൊരു ഓട്ടോയും ബൈക്ക് യാത്രികനും മരത്തിനടിയില്‍പെട്ടു. ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ബൈക്ക് യാത്രികനും പരിക്കേറ്റു. ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഓട്ടോകളും ബൈക്കും തകര്‍ന്നു. റോഡില്‍ ചെരിപ്പുകളും മറ്റും കച്ചവടം നടത്തുകയായിരുന്ന ആള്‍ക്കും പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് വന്‍മരങ്ങള്‍ കടപുഴകി ഇലക്ട്രിക് ലൈനുകളും പോസ്റ്റും തകര്‍ത്ത് റോഡിലേക്ക് പതിച്ചത്. ഈസമയം ഓട്ടോകള്‍ മരച്ചില്ലകള്‍ക്കടിയില്‍പെടുകയായിരുന്നു. സ്കൂള്‍കുട്ടികളുമായി വന്ന ഓട്ടോയിലെ ഡ്രൈവര്‍ പ്രസന്നനും (47) യാത്രക്കാരുമായി വന്ന ഓട്ടോയിലെ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കുട്ടികള്‍ പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മരച്ചില്ലകള്‍ക്കടിയില്‍പെട്ട് ബൈക്ക് യാത്രക്കാരനായ അല്‍ അമീനാണ് (32)പരിക്കേറ്റത്. കാലിനാണ് പരിക്ക്. ഇദ്ദേഹവും ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ബൈക്ക് പൂര്‍ണമായും തകര്‍ന്നു. ആശുപത്രിക്കുമുന്നില്‍ ചെരിപ്പുകച്ചവടം ചെയ്യുകയായിരുന്ന ഹാഷിമിനാണ് പരിക്കേറ്റത്. മരങ്ങള്‍ വൈദ്യുതികമ്പികളും പോസ്റ്റും തകര്‍ത്ത് ആശുപത്രിക്കുമുന്നിലെ രണ്ട് ഭാഗത്തായുള്ള റോഡുകളിലേക്കാണ് വീണത്. ഇതിനത്തെുടര്‍ന്ന് ഏറെനേരം ഗതാഗതതസ്സവും അനുഭവപ്പെട്ടു. ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളില്‍നിന്ന് ഫയര്‍ഫോഴ്സത്തെിയാണ് മരച്ചില്ലകള്‍ മുറിച്ചുമാറ്റിയത്. നഗരപ്രദേശങ്ങളില്‍ അപകടഭീഷണി ഉയര്‍ത്തി റോഡുവക്കുകളിലും മറ്റും വന്‍ മരങ്ങള്‍ നില്‍ക്കുന്നത് മുറിച്ചുമാറ്റാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വൈകീട്ട് അഞ്ചരയോടെയാണ് കടപുഴകിയ മരങ്ങളുടെ ശിഖരങ്ങള്‍ പൂര്‍ണമായും മുറിച്ചുമാറ്റി ഗതാഗതതടസ്സം മാറ്റിയത്. സ്റ്റേഷന്‍ ഓഫിസര്‍ ഉല്ലാസ്, അസി. ഓഫിസര്‍ സാബുലാല്‍, ലീഡിങ് ഫയര്‍മാന്‍ മുരളീധരക്കുറുപ്പ്, ശിവശങ്കര്‍, ഫയര്‍മാന്മാരായ ശ്രീപാല്‍, സുനിത്കുമാര്‍, സജിത്, മനോജ്, മിഥിലേഷ്, രാജേഷ്കുമാര്‍, ജ്യോതികുമാര്‍, ജോസ് ആന്‍ഡ്രൂസ്, ഹരിരാജ്, വിജേഷ്, ഷാനവാസ്, ശ്രീകുമാര്‍, സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് മരത്തിന്‍െറ ശിഖരങ്ങള്‍ മുറിച്ചുമാറ്റിയത്. ഈസ്റ്റ് പൊലീസും സ്ഥലത്തത്തെിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story