Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2016 6:05 PM IST Updated On
date_range 12 Dec 2016 6:05 PM ISTവീടിനുനേരെ സാമൂഹികവിരുദ്ധ ആക്രമണം
text_fieldsbookmark_border
പത്തനാപുരം: സാമൂഹികവിരുദ്ധശല്യം ചോദ്യം ചെയ്ത റവന്യൂ ഉദ്യോഗസഥന്‍െറ വീടിനുനേരെ കല്ളെറിഞ്ഞതായി പരാതി. പത്തനാപുരം താലൂക്ക് ഓഫിസിലെ റവന്യൂവിഭാഗം ജീവനക്കാരനായ തലവൂര്‍ അമ്പലനിരപ്പ് ഉത്തൃട്ടാതിയില്‍ ആര്‍. ഹരിസുധന്‍െറ വീടിന് നേരെയാണ് കല്ളെറിഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. രണ്ട് ഇരുചക്രവാഹനങ്ങളിലായി എത്തിയ നാലംഗസംഘമാണ് കല്ളെറിഞ്ഞത്. കല്ളേറില്‍ വീടിന്‍െറ ജനല്‍ചില്ലുകള്‍ തകര്‍ന്നു. സംഭവസമയത്ത് ഭാര്യയും കുട്ടികളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും ഇരുചക്രവാഹനത്തില്‍ സംഘം രക്ഷപ്പെട്ടു. എന്‍.ജി.ഒ സംഘിന്‍െറ ജില്ലനേതാവായ ഹരിസുധന്‍ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് പട്ടാഴി മാര്‍ക്കറ്റ് ജങ്ഷനിലെ ചീട്ടുകളി സംഘത്തിന്‍െറ സാമൂഹികവിരുദ്ധശല്യം ചോദ്യംചെയ്തിരുന്നു. ഇതാണ് ആക്രമണത്തിന് പിന്നിലെന്ന് ഹരിസുധന്‍ പറഞ്ഞു. സംഭവത്തില്‍ കുന്നിക്കോട് പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story