Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതൊഴിലാളികള്‍ തമ്മിലെ...

തൊഴിലാളികള്‍ തമ്മിലെ സംഘര്‍ഷം: അന്വേഷണം ആരംഭിച്ചു

text_fields
bookmark_border
പത്തനാപുരം: തൊഴിലാളികള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ നാലുപേര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പത്തനാപുരം സി.ഐ റെജി എബ്രഹാമിനാണ് അന്വേഷണച്ചുമതല. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. കുത്തേറ്റ നാലുപേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് പ്രതി ചേര്‍ത്ത ആലപ്പുഴ മാറാന്‍ചേരി സ്വദേശി അനൂപ് പുനലൂര്‍ താലൂക്ക് അശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച കത്തിയോ ആയുധങ്ങളോ ഇതേവരെ കണ്ടെടുത്തിട്ടില്ല. തൊഴിലാളികളെക്കുറിച്ച് കരാറുകാരനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. ഫോറന്‍സിക് വിദഗ്ധന്‍ ബിജിലാലിന്‍െറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തത്തെി പരിശോധന നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story