Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബസുകള്‍ കൂട്ടിയിടിച്ച് ...

ബസുകള്‍ കൂട്ടിയിടിച്ച് 15ഓളം പേര്‍ക്ക് പരിക്ക്

text_fields
bookmark_border
അഞ്ചല്‍: അഞ്ചല്‍-പുനലൂര്‍ പാതയില്‍ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചറും സ്വകാര്യ ബസും കൂട്ടിയിടിച്ച് സ്കൂള്‍ കുട്ടികളടക്കം 15ഓളം പേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് സാരമുള്ളതല്ല. വെള്ളിയാഴ്ച രാവിലെ 8.30ഓടെ അഗസ്ത്യക്കോട് കലുങ്ക് മുക്കിലാണ് അപകടം. അഞ്ചലില്‍നിന്ന് പുനലൂരിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസും പുനലൂരില്‍നിന്ന് അഞ്ചലിലേക്ക് വരികയായിരുന്ന കാവ്യാരാജ് എന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ഇരുവാഹനങ്ങളും അമിതവേഗത്തിലായിരുന്നെന്ന് സമീപവാസികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ അഞ്ചലിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. എല്ലാവരും പ്രഥമ ശുശ്രൂഷക്കുശേഷം ആശുപത്രി വിട്ടു. പാതയില്‍ ഗതാഗതം ഒരുമണിക്കൂറോളം തടസ്സപ്പെട്ടു. അഞ്ചല്‍ പൊലീസും നാട്ടുകാരും ഇടപെട്ടാണ് ഗതാഗതം പുന$സ്ഥാപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story