Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമാലിന്യനിക്ഷേപകരെ ...

മാലിന്യനിക്ഷേപകരെ കുടുക്കാന്‍ സി.സി.ടി.വി കാമറ തയ്യാര്‍

text_fields
bookmark_border
ഇരവിപുരം: മാലിന്യനിക്ഷേപകരെ പിടികൂടുന്നതിനായി ആറ് സി.സി.ടി.വി കാമറകള്‍ നിരത്തില്‍ സ്ഥാപിച്ച് റെസിഡന്‍റ്സ് അസോസിയേഷന്‍ മാതൃകയാകുന്നു. കൊല്ലൂര്‍വിള ഭാരത്നഗര്‍ റെസിഡന്‍റ്സ് അസോസിയേഷനാണ് തങ്ങളുടെ പരിധിയില്‍പെട്ട പ്രദേശങ്ങളിലെ മാലിന്യനിക്ഷേപകേന്ദ്രങ്ങളിലും റോഡുകളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് മാതൃകയാകുന്നത്. അസോസിയേഷന്‍െറ പരിധിയില്‍ മാലിന്യനിക്ഷേപം കൊണ്ട് ജനം പൊറുതിമുട്ടിയ വെണ്ടര്‍മുക്ക്-പോസ്റ്റ് ഓഫിസ് ജങ്ഷന്‍ റോഡ്, ആദിക്കാട് റോഡ് എന്നിവിടങ്ങളിലാണ് നിരീക്ഷണ കാമറ സ്ഥാപിച്ചത്. ഈ റോഡുകള്‍ക്കടുത്തുള്ള ഭരണിക്കാവ് നഗര്‍, കൊച്ചുതങ്ങള്‍ നഗര്‍ എന്നിവിടങ്ങളിലെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെയാണ് കാമറകള്‍ സ്ഥാപിച്ചത്. ഭാരത്നഗര്‍ 86ല്‍ നടന്ന ചടങ്ങില്‍ മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു കാമറകളുടെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. ഇരവിപുരം എസ്.ഐ മുഹമ്മദ്ഷാഫി മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്‍ പ്രസിഡന്‍റ് എം.ആര്‍. മണി അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം. സലിം, പ്രഫ. ടി.വി രാജു, എല്‍. ഡിജി, എം. ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story