Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2016 5:19 PM IST Updated On
date_range 21 April 2016 5:19 PM ISTകരിമ്പനി: ആശങ്കയൊഴിയാതെ കിഴക്കന്‍മേഖല
text_fieldsbookmark_border
പത്തനാപുരം: കരിമ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനത്തെുടര്‍ന്ന് കിഴക്കന്‍മേഖലയില്‍ ആശങ്ക തുടരുന്നു. അതേസമയം, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പും രംഗത്തത്തെി. ഒരുമാസം നീളുന്ന പ്രതിരോധ ബോധവത്കരണ പരിപാടികളാണ് വകുപ്പ് നടപ്പാക്കുന്നത്. മണലീച്ച എന്ന രോഗകാരിയായ ജീവിയുടെ ഉറവിടം കണ്ടത്തെി നശിപ്പിക്കുകയാണ് മുഖ്യലക്ഷ്യം. കഴിഞ്ഞദിവസമാണ് പത്തനാപുരം പിറവന്തൂര്‍ ചെമ്പനരുവി ആദിവാസി കോളനിയിലെ മധ്യവയസ്കക്ക് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. രോഗകാരിയായ വൈറസ് ഇവരുടെ ശരീരത്തില്‍ പ്രവേശിച്ചിട്ട് നിരവധി നാളുകളായി. ചെമ്പനരുവിയില്‍ ബുധനാഴ്ച പനി സര്‍വേ നടന്നു. വ്യാഴാഴ്ച ഉറവിട നശീകരണ ഭാഗമായ ഐ.ആര്‍.എസ് (ഇന്‍േറാ റെസിഡന്‍ഷ്യല്‍ സ്പ്രേയിങ്) നടക്കും. 28ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, രോഗനിര്‍ണയ വിദഗ്ധസംഘം, കോട്ടയം വി.സി.ആര്‍.എല്‍, ജില്ലാ ആരോഗ്യവകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ്. മേയ് ആദ്യവാരം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേകസംഘവും സ്ഥലത്ത് രണ്ടാംഘട്ട പരിശോധന നടത്തും. ഇതിനിടെ, ബോധവത്കരണങ്ങള്‍, ശുചീകരണപ്രവര്‍ത്തനങ്ങള്‍ എന്നിവ പി.എച്ച്.സികളുടെ നേതൃത്വത്തില്‍ നടക്കും. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജിലെ ആരോഗ്യസംഘം ബുധനാഴ്ച ചെമ്പനരുവിയിലത്തെി പരിശോധന നടത്തി. സംശയമുള്ളവരെ പരിശോധിച്ചു. മെഡിക്കല്‍ കോളജിലെ അഡീഷനല്‍ പ്രഫസറമാരായ ഡോ. എസ്. ശ്രീനാഥ്, ഡോ. അതുല്‍ ഗുരുദാസ്, മറ്റ് ഡോക്ടര്‍മാരായ മാത്യു ജെ. വലംപറമ്പില്‍, അഞ്ജന ജി. വാര്യര്‍, ശിവന്‍കുട്ടി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ സുനില്‍കുമാര്‍, ജില്ലാ ടെക്നിക്കല്‍ അസി. രാമചന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എസ്. ജഗദീഷ്, അനില്‍കുമാര്‍, മുഹമ്മദ് ഇസ്മായില്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story