Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഏറത്ത് വീണ്ടും ...

ഏറത്ത് വീണ്ടും സാമൂഹികവിരുദ്ധശല്യം

text_fields
bookmark_border
അഞ്ചല്‍: ഏറത്തും പരിസരത്തും വീണ്ടും സാമൂഹിക വിരുദ്ധശല്യം. ഒരാഴ്ച മുമ്പ് റിട്ട. തഹസില്‍ദാരും പരിസ്ഥിതി പ്രവര്‍ത്തകനുമായ കെ. രവീന്ദ്രന്‍നായരെ ഒരു സംഘം രാത്രിയില്‍ ആക്രമിച്ച് പരിക്കേല്‍പിച്ചിരുന്നു. മുമ്പ് ഏറം ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങളും തകര്‍ക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസിന്് നേരെയും ആക്രമണമുണ്ടായി. പാര്‍ട്ടി ഓഫിസ് അടിച്ചുതകര്‍ക്കുകയും തീയിടുകയും ചെയ്തു. നിരന്തരമുണ്ടാകുന്ന അക്രമി വിളയാട്ടം മൂലം ജനങ്ങള്‍ ഭയത്തിലാണ്. ഓരോ സംഭവം നടക്കുമ്പോഴും പൊലീസ് നിഷ്ക്രിയമാകുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
Show Full Article
TAGS:LOCAL NEWS 
Next Story