Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇടത്-വലതുപക്ഷങ്ങള്‍...

ഇടത്-വലതുപക്ഷങ്ങള്‍ സമ്പത്ത് കൊള്ളയടിക്കുന്നു –വെല്‍ഫെയര്‍ പാര്‍ട്ടി

text_fields
bookmark_border
കരുനാഗപ്പള്ളി: ഇടത്, വലത് രാഷ്ട്രീയപാര്‍ട്ടികള്‍ രാജ്യത്തിന്‍െറ സമ്പത്ത് മത്സരിച്ച് കൊള്ളയടിക്കുന്നെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് പി.കെ. അബ്ദുറഹുമാന്‍. പാര്‍ട്ടി കരുനാഗപ്പള്ളി കുന്നത്തൂര്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ വലതുപക്ഷത്തെ എതിര്‍ത്ത സി.പി.എം അധികാരത്തില്‍ വന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് പറയുന്നത്. അദാനി തിരുവനന്തപുരം എ.കെ.ജി സെന്‍ററില്‍ വന്നുപോയപ്പോള്‍ മനം മാറിയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ആക്റ്റിങ് പ്രസിഡന്‍റ് അബ്ദുല്‍ അസീസ് പാരിപ്പള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് സന്തോഷ് ഇടക്കാട്, മണ്ഡലം പ്രസിഡന്‍റ് അബ്ദുല്‍ സമദ് പുള്ളിയില്‍, സെക്രട്ടറി എസ്.എം. മുഖ്താര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story