Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആദ്യദിനം വിറ്റത് നൂറ്...

ആദ്യദിനം വിറ്റത് നൂറ് പൊതി; ജയില്‍ ബിരിയാണിക്ക് ആവശ്യക്കാരേറെ

text_fields
bookmark_border
കൊല്ലം: ജയിലില്‍ നിന്നുള്ള ചപ്പാത്തിക്കും ചിക്കനും ലഭിച്ച സ്വീകാര്യത ഇവിടെ നിന്നുള്ള പുതിയ ഉല്‍പന്നമായ ചിക്കന്‍ ബിരിയാണിക്കും. ജില്ലാ ജയിലില്‍ തയാറാക്കിയ ബിരിയാണി പാക്കറ്റുകളില്‍ ആദ്യം ദിനം നൂറെണ്ണമാണ് വിറ്റുപോയത്. രണ്ട് കഷണം ചിക്കനടങ്ങുന്ന ജയില്‍ ബിരിയാണിയുടെ വില 60 രൂപയാണ്. 400 മുതല്‍ 500 ഗ്രാം വരെയാണ് അരിയുടെ അളവ്. അതേസമയം 110 മുതല്‍ 130 രൂപ വരെയാണ് നഗരത്തില്‍ ചിക്കന്‍ ബിരിയാണിയുടെ വില. നഗരത്തിലെ ഹോട്ടലുകളിലെ ഊണിന് 60 രൂപയ വിലയുണ്ട്. ഈ വിലയ്ക്ക് ബിരിയാണിയുമായി ജയില്‍ അധികൃതര്‍ എത്തിയതോടെ ആവശ്യക്കാരുടെ തിരക്കായിരുന്നു ഇന്നലെ ജയില്‍ കൗണ്ടറിന് മുന്നില്‍.എല്ലാദിവസവും ഉച്ചവരെയാണ് ബിരിയാണി വില്‍പന. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പാചകപരിശീലനം നല്‍കിയ 30 പേരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരാണ് ബിരിയാണി തയാറാക്കുന്നത്. ദേശീയപാതയോട് ചേര്‍ന്നുള്ള വെയിറ്റിങ്ങ് ഷെഡിനടുത്തായി കൗണ്ടര്‍ കൂടി ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story