Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസി.പി.എം...

സി.പി.എം പ്രവര്‍ത്തകര്‍ ചവറ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

text_fields
bookmark_border
ചവറ: സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചവറ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ആര്‍.എസ്.എസ് സാമൂഹികവിരുദ്ധസംഘങ്ങളെ സംരക്ഷിക്കുന്ന പൊലീസ് നടപടി അവസാനിപ്പിച്ച് ചവറയില്‍ സമാധാനം പുന$സ്ഥാപിക്കാന്‍ തയാറാകണമെന്നും സി.പി.എം-ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പൊലീസ് നടത്തിയത്. തട്ടാശ്ശേരിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് പൊലീസ് സ്റ്റേഷനുസമീപം തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. കാസിം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ജി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി. മനോഹരന്‍, ആര്‍. രവീന്ദ്രന്‍, ആര്‍. രാമചന്ദ്രന്‍പിള്ള, എസ്. ശശിവര്‍ണന്‍, സുരേന്ദ്രന്‍, എം. നെപ്പോളിയന്‍, ജെ. അനില്‍, എം. അനൂപ്, എം. വിക്രമക്കുറുപ്പ്, ഡി.വൈ.എഫ്.ഐ നേതാക്കളായ എസ്. അനില്‍, ആര്‍. അഭിലാഷ്, അനൂപ്ഷാഹുല്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story