Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2015 4:54 PM IST Updated On
date_range 29 Sept 2015 4:54 PM IST‘പോയിട്ട് നാളെ വാ’ അതിനി കൊല്ലത്ത് നടക്കില്ല
text_fieldsbookmark_border
കൊല്ലം: ബസും ഓട്ടോയുമൊക്കെ പിടിച്ച് അതിരാവിലെതന്നെ വില്ളേജ് ഓഫിസ് മുതല്‍ കലക്ടറേറ്റ് വരെയുള്ള സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ മണിക്കൂറുകള്‍ കാത്ത് നിന്നിട്ടവസാനം ഉദ്യോഗസ്ഥന്‍െറ മുന്നിലത്തെുമ്പോള്‍ ‘പോയിട്ട് നാളെ വാ’ ശരിയാക്കിത്തരാം എന്ന ആ പറച്ചിലുണ്ടല്ളോ അതിനി കൊല്ലത്തില്ല. ചുവപ്പുനാടയില്‍ കുരുങ്ങി ഇനി നിങ്ങളുടെ ഒരു സഹായവും പദ്ധതിയും പൊടി പിടിച്ചുകിടക്കില്ല. പാതി വഴിയില്‍ മുടങ്ങിയ പദ്ധതികളും, ഫയലില്‍ കുരുങ്ങിയതും, മെല്ളെപ്പോക്കുമെല്ലാം ഇനി കൊല്ലത്തിന് മുത്തശ്ശിക്കഥ മാത്രമാകും. ഒരൊപ്പ് കാത്ത് വര്‍ഷങ്ങളോളം ഫയലില്‍ കിടക്കുന്ന ജില്ലയിലെ പദ്ധതികളൊക്കെയും പൊടി തട്ടി പുറത്തുവരുകയാണ്. കലക്ടര്‍ എ. ഷൈനാമോളുടെ നേതൃത്വത്തില്‍ വിവിധ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ജില്ലയുടെ മുഴുവന്‍ മേഖലകളിലും സംസ്ഥാന സര്‍ക്കാര്‍-കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയാണ് പദ്ധതികള്‍ നടത്തുന്നത്. ഇതോടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനങ്ങളിലത്തെിക്കാനുള്ള ഉദ്യോഗസ്ഥരുടെ രീതിയിലും ഓഫിസുകളെക്കുറിച്ചുള്ള പൊതുജനത്തിന്‍െറ മനോഭാവത്തിലും മാറ്റം വരുമെന്നാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ‘എന്‍െറ കൊല്ലം’ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ജില്ലയുടെ മുഖം മാറും. പൊതുജനങ്ങളെ ഉള്‍പ്പെടുത്തി അടിസ്ഥാന മേഖലകള്‍ക്കൊപ്പം, പ്രകൃതി ചൂഷണം, രോഗമുക്ത ഭക്ഷണം, അപകടരഹിത റോഡുകള്‍ തുടങ്ങി പൊതുജനം ബന്ധപ്പെടുന്ന മുഴുവന്‍ മേഖലകളും നവീകരിക്കുന്നതാണ് പദ്ധതി. നിലവിലെ ജില്ലയുടെ അവസ്ഥയെക്കുറിച്ച് പ്രാഥമിക പഠനം നടത്തിയാണ് പദ്ധതികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ‘ജില്ലാ ഭരണം ജനങ്ങള്‍ക്കരികെ’ ജില്ലാ ഭരണകൂടത്തിന്‍െറ നേതൃത്വത്തില്‍ ആറ് താലൂക്കുകളിലും പരാതി പരിഹാര അദാലത്തുകള്‍ നടത്തുന്നതാണ് പ്രധാന പദ്ധതി. ‘ജില്ലാ ഭരണം ജനങ്ങള്‍ക്കരികെ’ എന്ന തലക്കെട്ടിലാണ് പദ്ധതി നടപ്പാക്കുന്നത്. താലൂക്കുകള്‍ക്ക് കീഴിലെ വില്ളേജുകളിലെ റവന്യൂ, പഞ്ചായത്ത്, ഗ്രാമവികസനം തുടങ്ങിയ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിക്കുന്നത്. മുഴുവന്‍ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നതിനാല്‍ പരാതികളുടെ പരിഹാരവും അപ്പോള്‍തന്നെ ഉണ്ടാകും. ഇതിനു പുറമെ ഈ പരാതികളെ കുറിച്ച് 15 ദിവസത്തിനു ശേഷം തുടര്‍നടപടികള്‍ നടന്നോ എന്നും അന്വേഷിക്കും. ആദ്യഘട്ടത്തില്‍ അഞ്ചലില്‍ നടന്ന അദാലത്തില്‍ അറുനൂറോളം പരാതികളാണ് പരിഹരിച്ചത്. പരാതിക്കെട്ടുകളുമായി ഇനി പടി കയറേണ്ട പരാതികളെല്ലാം ഇനി ഓണ്‍ലൈനായി സമര്‍പ്പിക്കാം. ജില്ലയുടെ ഒരറ്റത്താണ് കലക്ടറേറ്റ് നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെയാണ് കിഴക്കന്‍ മേഖലയിലുള്ളവര്‍ 70 കിലോമീറ്റളോളം താണ്ടണം ഒരു പരാതി നല്കാന് കലക്ടറേറ്റിലത്തെണമെങ്കില്. രണ്ടും മൂന്നും മണിക്കൂര്‍ യാത്ര ചെയ്ത് കലക്ടറേറ്റിലത്തെുമ്പോള് ചിലപ്പോള്‍ ഉദ്യോഗസ്ഥരില്ളെങ്കില് മടങ്ങേണ്ടി വരും. അതിനു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇതോടെ ഒരു പരാതി നല്കി കഴിഞ്ഞാല്‍ തുടര്‍നടപടി എന്തായി എന്നറിയണമെങ്കില്‍ കലക്ടര്‍ വീണ്ടും ആ ഫയല്‍ തപ്പിയെടുക്കേണ്ടി വരും. എന്നാല്‍, ഓണ്‍ലൈനില്‍ പരാതി നല്കിയാല് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന് തുടര്‍നടപടി എടുത്തോ എന്ന് പെട്ടെന്ന് കലക്ടര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥനും കണ്ടത്തൊന്‍ കഴിയും. പ്രത്യേക സോഫ്റ്റ് വെയറുകളുള്പ്പെടെ സംവിധാനങ്ങള്‍ ഇതിനായി ഒരുക്കും. അക്ഷയ വഴിയോ മറ്റോ പരാതികള്‍ അയക്കാന്‍ പറ്റും. അതിനും പറ്റാത്തവര്‍ക്ക് കലക്ടറേറ്റില്‍ പ്രത്യേക സംവിധാനം ഒരുക്കും. പ്രകൃതി സമ്പത്തുകളുടെ പരിപാലനം സംസ്ഥാനത്തെ വിവിധ ജലസ്രോതസ്സുകളില്‍ കൂടുതല്‍ വിവിധ തരത്തിലെ ചൂഷണങ്ങള്‍ നടക്കുന്ന ജില്ലകളിലൊന്നാണ് കൊല്ലം. ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായല്‍ പോലും വറ്റിക്കൊണ്ടിരിക്കുകയാണ്.അതുകൊണ്ടുതന്നെ ജില്ലയിലെ മുഴുവന്‍ നദികളും തോടുകളും ശുചീകരിക്കാന്‍ പ്രത്യേക പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ മുഴുവന്‍ കുടിവെള്ള സ്രോതസ്സുകളും ശുചീകരിച്ച് അവയുടെ സ്വാഭാവികത നിലനിര്‍ത്തും. നദികളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകളുടെ കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ ഉണ്ടെങ്കിലും മിക്കതും ജില്ലയില്‍ വെളിച്ചം കണ്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രകൃതി സൗഹൃദ ജില്ലയായി മാറ്റാന്‍ പുതിയ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങുന്നത്. കായലോര മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് അവ പരിഹരിക്കാനും സമിതികള്‍ രൂപവത്കരിക്കുന്നുണ്ട്. ലഹരിമുക്ത ജില്ല ജില്ലയിലെ മദ്യത്തിന്‍െറയും മയക്കുമരുന്നുകളുടെയും അനധികൃത വില്പന വ്യാപകമാണ്. തമിഴ്നാട്ടില്‍നിന്ന് ജില്ലയിലേക്ക് ലഹരി കടത്തുന്ന സംഘങ്ങള്‍ ശക്തമാണ്. ഈ പശ്ചാത്തലത്തില്‍ ഇവയെക്കുറിച്ച് ബോധവത്കരണം നടത്താന്‍ യുവാക്കളെ ഉള്‍പ്പെടുത്തി പ്രത്യേക യുവജന സമിതികള്‍ രൂപവത്കരിക്കും. പെണ്‍കുട്ടികളോട് കളി വേണ്ട ജില്ലയിലെ ആറ് താലൂക്കുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ സ്കൂളുകളിലെ 120 പെണ്‍കുട്ടികള്‍ക്ക് ആയോധന കലകളില്‍ പ്രത്യേക പരിശീലനം നല്‍കും. ഓരോ സ്കൂളില്‍നിന്നും 20 കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുക.പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കാനും അവര്‍ സാമൂഹികവിരുദ്ധരില്‍നിന്ന് നേരിടുന്ന അതിക്രമങ്ങളെ സ്വയം പ്രതിരോധിക്കാനുള്ള കഴിവുണ്ടാക്കുകയാണ് ലക്ഷ്യം. അവരും കളിക്കട്ടെ ചേരികളിലെയും ആദിവാസിമേഖലകളിലെയും ആണ്‍കുട്ടികളെ സ്പോര്‍ട്സ് രംഗത്തത്തെിക്കാന്‍ വേണ്ടി സായിയുമായി സഹകരിച്ച് ജില്ലയില്‍ കായികപരിശീലനം നടത്തുന്നു. ഇതിനായി കോളനികളിലും ആദിവാസി മേഖലകളിലും പ്രത്യേകം സര്‍വേ നടത്തി കുട്ടികളെ തെരഞ്ഞെടുക്കും.ഫുട്ബാള്‍,കബടി,വോളിബാള്‍ ഉള്‍പ്പെടെയുള്ളവയാണ് പ്രാഥമികമായി പരിശീലിപ്പിക്കുക. പൊതുജനം ഇടപെടുന്നു ഫേസ്ബുക്കിലൂടെ കലക്ടറുമായി പൊതുജനത്തിന് ഇടപെടാന്‍ ഫേസ്ബുക് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. നാട്ടില്‍വേണ്ട പദ്ധതികളെക്കുറിച്ചും, പരാതികളുമൊക്കെ ഇപ്പോള്‍ ഫേസ്ബുക് വഴിയാണ്. ജില്ലാ ഭരണകൂടത്തിന്‍െറ പദ്ധതികളുടെ വിവരങ്ങളും District Collector Kollam എന്ന ഫേസ്ബുക് പേജില്‍ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story