Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമെഡിസിറ്റി അര്‍ബന്‍...

മെഡിസിറ്റി അര്‍ബന്‍ ഹെല്‍ത്ത് സെന്‍റര്‍ പ്രവര്‍ത്തനം തുടങ്ങി

text_fields
bookmark_border
കൊല്ലം: ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിന്‍െറ ആഭിമുഖ്യത്തിലുള്ള മെഡിസിറ്റി അര്‍ബന്‍ ഹെല്‍ത്ത് സെന്‍റര്‍ ജില്ലാ ആശുപത്രിക്കു സമീപം പ്രവര്‍ത്തനം ആരംഭിച്ചു. പ്രധാന സൂപ്പര്‍ സ്പെഷാലിറ്റി വിഭാഗങ്ങളുടെയെല്ലാം ചികിത്സാ സേവനം ഒരേകേന്ദ്രത്തില്‍ ലഭ്യമാക്കുന്ന സെന്‍ററിന്‍െറ ഉദ്ഘാടനം അസി. കലക്ടര്‍ ഡോ. എസ്. ചിത്ര നിര്‍വഹിച്ചു. അര്‍ബന്‍ ഹെല്‍ത്ത് സെന്‍ററില്‍ എല്ലാ ദിവസവും രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് ഒന്നുവരെ വിവിധ സൂപ്പര്‍ സ്പെഷാലിറ്റി ഒ.പി വിഭാഗങ്ങളില്‍ രോഗപരിശോധനകള്‍ നടത്താനും ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ നേടാനും സൗകര്യമുണ്ടാകും. കാര്‍ഡിയോ തൊറാസിക് സര്‍ജറി ഒ.പി വിഭാഗം തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകീട്ട് അഞ്ചു മുതല്‍ എട്ടു വരെ പ്രവര്‍ത്തിക്കുമെന്ന് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ എ. സലാം പറഞ്ഞു. ഉദ്ഘാടനചടങ്ങില്‍ സി.ഇ.ഒ ടി.ജി. തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഷാഹുല്‍ ഹമീദ്, ഡോ. പ്രഭാകുമാരി, ഡോ. നൈജു, മാര്‍ക്കറ്റിങ് ഹെഡ് സുനില്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:
Next Story