Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപെരുന്നാള്‍ കൂട്ടായ്മ...

പെരുന്നാള്‍ കൂട്ടായ്മ സംഘടിപ്പിച്ചു

text_fields
bookmark_border

പത്തനാപുരം: പെരുന്നാള്‍ ദിനത്തോടനുബന്ധിച്ച് ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പത്തനാപുരം ഏരിയ സമിതിയുടെ നേതൃത്വത്തില്‍ സൗഹൃദ കൂട്ടായ്മയും മൈലാഞ്ചിയിടല്‍ മത്സരവും സംഘടിപ്പിച്ചു. ജി.ഐ.ഒ ഏരിയ പ്രസിഡന്‍റ് ഫാത്തിമ ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമിതി അംഗം സീനത്ത് നിസാം ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി പത്തനാപുരം വനിതാ കണ്‍വീനര്‍ സഫിയ ഷാജി, ജി.ഐ.ഒ ജില്ലാ സെക്രട്ടറി ജുസൈന, ടീന്‍ ഇന്ത്യ ഏരിയ സമിതി അംഗം ലാമിയ തസ്നീം എന്നിവര്‍ സംസാരിച്ചു. ഷാഫിന കബീറിന്‍െറ ഖിറാഅത്തോടെ ആരംഭിച്ച കൂട്ടായ്മയില്‍ ജി.ഐ.ഒ ഏരിയ സെക്രട്ടറി മുഹ്സിന സ്വാഗതവും യൂനിറ്റ് പ്രസിഡന്‍റ് നാഫില നന്ദിയും പറഞ്ഞു.

Show Full Article
TAGS:
Next Story