ഈ വര്‍ഷം അയ്യപ്പഭക്തരെ കാത്തിരിക്കുന്നത് ദുരിതം
text_fieldsപുനലൂര്‍: മണ്ഡലവ്രതം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ കിഴക്കന്‍മേഖലയിലെ ശബരിപാതകള്‍ നടുവൊടിക്കും നിലയില്‍. അന്തര്‍സംസ്ഥാന അയ്യപ്പഭക്തര്‍ ഏറ്റവും കൂടുതല്‍ യാത്രചെയ്യുന്ന കൊല്ലം- തിരുമംഗലം ദേശീയപാത 744ല്‍ പുനലൂര്‍ മുതല്‍ തമിഴ്നാട് അതിര്‍ത്തിയായ കോട്ടവാസല്‍ വരെയും പത്തനാപുരം- പുനലൂര്‍, ചെങ്കോട്ട- അച്ചന്‍കോവില്‍, അലിമുക്ക്- മുള്ളുമല-അച്ചന്‍കോവില്‍ തുടങ്ങിയ റോഡുകളാണ് തകര്‍ന്നുകിടക്കുന്നത്. ശബരിമല സീസണ്‍ തുടങ്ങാന്‍ ഇനി ഒന്നര മാസമേയുള്ളൂ. ഇതിനിടയില്‍ ഈ റോഡുകളുടെ കുഴിയടപ്പും അറ്റകുറ്റപ്പണിയും പൂര്‍ത്തിയാക്കുക അസാധ്യമാണ്. ഇതില്‍ പല റോഡിന്‍െറയും അറ്റകുറ്റപ്പണി സംബന്ധിച്ച് അടങ്കല്‍പോലും തയാറായിട്ടില്ല. പ്രതികൂല കാലാവസ്ഥ കൂടിയായതിനാല്‍ ഇനിയുള്ള ദിവസങ്ങള്‍ റോഡുപണി തുടങ്ങിയാല്‍പോലും മെച്ചപ്പെട്ട രീതിയില്‍ പൂര്‍ത്തിയാകില്ല. കഴിഞ്ഞ വര്‍ഷങ്ങളിലും ഇതുപോലെ സീസണ്‍ തുടങ്ങുന്നതുവരെ കാത്തിരുന്നശേഷം പണിത റോഡുകള്‍ മഴകാരണം പെട്ടെന്ന് തകര്‍ന്നിരുന്നു. തമിഴ്നാട് ഉള്‍പ്പെടെ ഇതരസംസ്ഥാനങ്ങളില്‍നിന്നും ദിവസവും ആയിരക്കണക്കിന് തീര്‍ഥാടകരാണ് ദേശീയപാതയിലൂടെ കടന്നുവരുന്നത്. പാതയാകട്ടെ ഒരു കിലോമീറ്റര്‍പോലും തകരാത്തതായില്ല. പലയിടത്തും വന്‍കുഴികള്‍ കാരണം ദിവസവും വാഹനാപകടങ്ങള്‍ ഉണ്ടാകുകയാണ്. പാതയുടെ വശങ്ങളില്‍ സംരക്ഷണഭിത്തിയില്ല. അത് കാടുമൂടിക്കിടക്കുന്നതും പലയിടത്തും അപകടത്തിനിടയാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.