Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightലക്ഷങ്ങള്‍ ചെലവിട്ട...

ലക്ഷങ്ങള്‍ ചെലവിട്ട പാത ആഴ്ചകള്‍ക്കുള്ളില്‍ തകര്‍ന്നു

text_fields
bookmark_border
കുളത്തൂപ്പുഴ: ആഴ്ചകള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ ചെലവിട്ട് ടാറിങ് നടത്തി നവീകരിച്ച പാത മഴയില്‍ തകര്‍ന്നു. നിര്‍മാണത്തിലെ അപാകതയെന്ന് ആക്ഷേപം. ഓയില്‍പാം ഇന്ത്യ ലിമിറ്റഡിന്‍െറ കുളത്തൂപ്പുഴ കണ്ടന്‍ചിറ എസ്റ്റേറ്റിനുള്ളില്‍ പുതുതായി നിര്‍മിച്ച പാതയാണ് ടാറിങ് ഇടിഞ്ഞുതാണ് ഓട്ടോ പോലും കടന്നുപോകാനാവാത്ത വിധം ദുഷ്കരമായത്. കണ്ടന്‍ചിറ ഓയില്‍പാം എസ്റ്റേറ്റിനുള്ളില്‍ ഭൂരിഭാഗവും ചെമ്മണ്‍ പാതകളാണ്. പ്രധാന കവാടത്തില്‍ നിന്ന് തോട്ടത്തിന് മധ്യഭാഗത്തൂകൂടി കടന്നുപോകുന്ന മണ്‍പാത ആഴ്ചകള്‍ക്ക് മുമ്പാണ് ടാറിങ് നടത്തിയത്. ടാറിങ്ങില്‍ ക്രമക്കേടുണ്ടെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, ലോഡ് കയറ്റിയ വാഹനങ്ങള്‍ പാതയിലൂടെ കടന്നുപോയതോടെ ടാറിങ് ഇളകിത്താണ് റോഡ് തകരുകയായിരുന്നു. ഉയര്‍ന്ന് പൊങ്ങിയ ടാര്‍ പാളികള്‍ ചെറുവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത വിധം തടസ്സം സൃഷ്ടിക്കുന്നതിനാല്‍ തോട്ടത്തിനുള്ളില്‍ രോഗികളെ കൊണ്ടുപോകാന്‍ പോലും വാഹനങ്ങള്‍ എത്താത്ത സ്ഥിതിയാണെന്ന് തൊഴിലാളികള്‍ പറയുന്നു.
Show Full Article
TAGS:
Next Story